ഗുജറാത്തില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായിരിക്കെ ബി.ജെ.പിക്ക് അനുകൂലമായി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗുജറാത്തില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായിരിക്കെ ബി.ജെ.പിക്ക് അനുകൂലമായി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

ന്യൂഡല്‍ഹി: ഗുജറാത്തിൽ രണ്ടു ഘട്ടമായി നടന്ന വോട്ടെടുപ്പ് അവസാനിച്ച സാഹചര്യത്തിലാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. ഗുജറാത്തില്‍ ബി.ജെ.ക്ക് 109 സീറ്റും, കോണ്‍ഗ്രസിന് 70 സീറ്റും, മറ്റുള്ളവര്‍ക്ക് മൂന്ന് സീറ്റുകള്‍ ലഭിക്കുമെന്നുമെന്നാണ് പ്രവചനം. 93 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. 2.22 കോടി വോട്ടര്‍മാരാണ് 14 ജില്ലകളിലായി ഈ ഘട്ടത്തിലുള്ളത്. ഉത്തരഗുജറാത്തില്‍ ആറും മധ്യഗുജറാത്തില്‍ എട്ടും ജില്ലകള്‍ ഇതില്‍പ്പെടും. മൂന്ന് ശതമാനം വരെ അങ്ങോട്ടോ ഇങ്ങോട്ടോ സീറ്റ് നിലയിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. എന്നാലും അന്തിമഫലത്തെ ഇത് ബാധിക്കാനിടയില്ല.


LATEST NEWS