നവവധുവിനെ ഭര്‍ത്താവ്‌ തല്ലിക്കൊന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നവവധുവിനെ ഭര്‍ത്താവ്‌ തല്ലിക്കൊന്നു

മുംബൈ : വിവാഹം കഴിഞ്ഞ്‌ ഒമ്ബത്‌ ദിവസം നവവധുവിനെ ഭര്‍ത്താവ്‌ തല്ലിക്കൊന്നു. സ്‌ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് നാടിനെ നടുക്കിയ സംഭവം. ശബാ പട്ടേല്‍ എന്ന യുവതിയാണ്‌ മരിച്ചത്. ഓമ്ബത് ദിവസങ്ങള്‍ക്ക് മുന്നെയാണ്‌ ശേബാ ഷെയ്ക്ക് എന്ന യുവതിയെ സല്‍മാന്‍ വിവാഹം കഴിക്കുന്നത്‌. എന്നാല്‍ കുറച്ചു ദിവസത്തിന്‌ ശേഷം ഭര്‍ത്താവും ബന്ധുക്കളും യുവതിയോട്‌ മേശമായി പെരുമാറുകയായിരുന്നു.

വീട്ടില്‍ പോയി കാശ്‌ വാങ്ങി വരാന്‍ ശേബായോട് ആവശ്യപ്പെടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ദിവസങ്ങള്‍ക്ക്‌ ശേഷം സല്‍മാന്‍ യുവതിയെ പണം വാങ്ങി വരുന്നതിന് വേണ്ടി വീട്ടിലേയ്‌ക്ക്‌ അയച്ചു. തുടര്‍ന്ന് യാതൊരു വിവരവും ലഭിക്കാത്തതിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി നാലിന്‌ ഭാര്യ വീട്ടിലെത്തിയ സല്‍മാന്‍ വീണ്ടും പണം ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ സാധിക്കില്ലെന്ന് അറിയിച്ചതില്‍ കുപിതനായ സല്‍മാന്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് യുവതിയുടെ പിതാവ് പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


LATEST NEWS