കനയ്യ കുമാര്‍ ഉള്‍പ്പടെ 15 ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള അച്ചടക്ക നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കനയ്യ കുമാര്‍ ഉള്‍പ്പടെ 15 ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള അച്ചടക്ക നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: കനയ്യ കുമാര്‍ അടക്കമുള്ള ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള അച്ചടക്ക നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ജെഎന്‍യു  വിദ്യാര്‍ത്ഥികളായ 15 വിദ്യാര്‍ത്ഥികള്‍ക്കെതിരെ എടുത്ത അച്ചടക്ക  നടപടിയാണ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയത്. കനയ്യകുമാര്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു. 

ജെഎന്‍യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നിട്ടില്ലെന്ന് രഹസ്യാ ഏജന്‍സികളും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിരുന്നു. 2016 ഫെബ്രുവരിയിലാണ് കനയ്യകുമാറിനെ രാജ്യദ്രോഹകുറ്റം ചുമത്തി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ അഫ്‌സല്‍ ഗുരുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നുമായിരുന്നു കേസ്. കേസില്‍ 2016 മാര്‍ച്ച് രണ്ടിനാണ് കനയ്യകുമാറിന് ജാമ്യം ലഭിച്ചത്. ഡല്‍ഹിയിലെ ചില പൊലീസ് ഉദ്യോഗസ്ഥരുടെ അമിതാവേശമാണ് രാജ്യദ്രോഹം ചുമത്താന്‍ ഇടയാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.


LATEST NEWS