ഇന്ത്യയെപ്പോലെ തന്നെ പാകിസ്താനെയും സ്‌നേഹിക്കുന്നു; മണിശങ്കര്‍ അയ്യര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യയെപ്പോലെ തന്നെ പാകിസ്താനെയും സ്‌നേഹിക്കുന്നു; മണിശങ്കര്‍ അയ്യര്‍

കറാച്ചി: ഇന്ത്യയെപ്പോലെതന്നെ പാകിസ്താനെയും സ്‌നേഹിക്കുന്നുവെന്ന് മണിശങ്കര്‍ അയ്യര്‍. എനിക്ക് പാകിസ്താനെ ഇഷ്ടമാണ്, കാരണം ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നു എന്നായിരുന്നു മണിശങ്കർ അയ്യർ പാകിസ്താനിലെ കറാച്ചിയില്‍ നടന്ന ചടങ്ങിനിടെ പറഞ്ഞത്. ഈ പരാമര്‍ശം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച തടസപ്പെടാതെ തുടര്‍ന്നു കൊണ്ടുപോകേണ്ടത് അത്യാവശ്യമാണെന്ന് അയ്യര്‍ ചൂണ്ടിക്കാട്ടി.

I love Pakistan because I love India: Mani Shankar Aiyar

Read @ANI story | https://t.co/tLV2lP9q2Q pic.twitter.com/5EpXHJocwe

— ANI Digital (@ani_digital) February 12, 2018

നിരന്തരമായ ചര്‍ച്ചയിലൂടെ അല്ലാതെ ഇന്ത്യ - പാക് പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല. ഇന്ത്യയെ സ്‌നേഹിക്കുന്നതുകൊണ്ടാണ് താന്‍ പാകിസ്താനെയും സ്‌നേഹിക്കുന്നത്. കശ്മീര്‍ വിഷയവും തീവ്രവാദവുമാണ് ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. ഗുജറാത്ത് തിരഞ്ഞെടുപ്പിനിടെ മണി ശങ്കര്‍ അയ്യര്‍ നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. 


LATEST NEWS