ഇന്ത്യയില്‍ പാകിസ്ഥാനെക്കാള്‍ അഴിമതി കുറവെന്ന് സര്‍വേ, അഴിമതിനിരയില്‍ ഇന്ത്യയുടെ സ്ഥാനം 94

webdesk-387-fjdew-maya

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യയില്‍ പാകിസ്ഥാനെക്കാള്‍ അഴിമതി കുറവെന്ന് സര്‍വേ, അഴിമതിനിരയില്‍ ഇന്ത്യയുടെ സ്ഥാനം 94

ബീജീംഗ് : പാകിസ്ഥാനെക്കാള്‍ അഴിമതിയില്‍ ഇന്ത്യ പിന്നിലാണെങ്കിലും ചൈനയേക്കാള്‍ ഏറെ മുന്നിലാണ് അഴിമതിക്കാര്യത്തില്‍ നമ്മള്‍. ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍ പുറത്ത് വിട്ട സര്‍വെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുളളത്. അഫ്ഗാനിസ്ഥാനാണ് അഴിതിയില്‍ ഏറ്റവും മുന്നില്‍. വടക്കന്‍ കൊറിയ, സൊമാലിയ, തുടങ്ങിയവയാണ് തൊട്ട് പിന്നില്‍. അതേസമയം ഡെന്‍മാര്‍ക്ക്, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാകട്ടെ അഴിമതി തെല്ലുമില്ലെന്ന് തന്നെ പറയാം.

  127 ആം സ്ഥാനത്താണ് പാകിസ്ഥാന്‍. ചൈനയുടെ സ്ഥാനം 80 ആണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ സ്ഥാനം 95 ആയിരുന്നു. 2007 മുതല്‍ ഇന്ത്യയില്‍ അഴിമതി കൂടിയതായാണ് സര്‍വെ പറയുന്നത്. ഇന്ത്യന്‍ സാമ്പത്തിക രംഗം പല വിധ അഴിമതിയുടെ പിടിയിലാണ്. ടുജി അടക്കമുളള അഴിമതികള്‍ ഇന്ത്യയുടെ ശോഭ കെടുത്തിയിരിക്കുന്നതായി സര്‍വെ വിലയിരുത്തുന്നു.
്അഴിമതി പാവപ്പെട്ടവരാണ് ഏറെ ബാധിക്കുന്നതെന്നും സര്‍വെ പറയുന്നു. അതേസമയം അഴിമതിയുടെ തോത് ഒരു സര്‍വേയിലൂടെ പൂര്‍ണമായും മനസിലാക്കാനാകില്ലെന്നും ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍ പറയുന്നു.