ഐഎന്‍എക്‌സ് മീഡിയ കേസ്: കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐഎന്‍എക്‌സ് മീഡിയ കേസ്: കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ 54 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ഇന്ത്യയിലും ബ്രിട്ടനിലും സ്‌പെയിനിലുമുള്ള സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് നടപടി.

തമിഴ്‌നാട്ടിലെ ഊട്ടിയിലും കൊടൈക്കനാലിലുമുള്ള ഫഌറ്റുകള്‍, ഡല്‍ഹിയിലെ ജോര്‍ബാഗിലുള്ള ഫഌറ്റ്, ബ്രിട്ടനിലെ സോമര്‍സെറ്റിലെ കോട്ടേജ്, വീട്, സ്‌പെയിനിലെ ബാഴ്‌സലോണിയയില്‍ സ്ഥിതിചെയ്യുന്ന ടെന്നിസ് ക്ലബ് എന്നിവയാണ് കണ്ടുകെട്ടിയ വസ്തുവകകള്‍.