ഇത് മാറ്റത്തിനുള്ള സമയം, 2019-ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരും, കർഷക കടങ്ങള്‍ എഴുതി തള്ളും: വിജയത്തിന് നന്ദി അറിയിച്ചു രാഹുല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇത് മാറ്റത്തിനുള്ള സമയം, 2019-ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരും, കർഷക കടങ്ങള്‍ എഴുതി തള്ളും: വിജയത്തിന് നന്ദി അറിയിച്ചു രാഹുല്‍

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം സമ്മാനിച്ച് എല്ലാവര്‍ക്കും നന്ദി അറിയിച്ച്  കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇത് മാറ്റത്തിനുള്ള സമയമാണ്. 2019ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരും, അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ കർഷക കടം എഴുതി തള്ളുമെന്നും രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തു. 

'തെരഞ്ഞെടുപ്പ് ഫലം വന്നു. എല്ലാവർക്കും നന്ദി അറിയിക്കുന്നു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലു കോൺഗ്രസ്- ബിജെപിയെ പരാജയപ്പെടുത്തി. വിജയത്തിന് പ്രയത്നിച്ചവർക്ക് പ്രത്യേക അഭിനന്ദനങ്ങള്‍. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ യുവാക്കൾക്കും കച്ചവടക്കാർക്കും കർഷകർക്കും വേണ്ടി കോൺഗ്രസ് പ്രവർത്തിക്കും'-രാഹുല്‍ പറഞ്ഞു

മോദിയുടെ ധാര്‍ഷ്ട്യമാണ പരാജയത്തിന് കാരണമെന്നും അദ്ദഹത്തിന്‍റെ ദര്‍ശനങ്ങള്‍ ഫലം കണ്ടില്ലെന്നും പുതിയ ദര്‍ശനം നടപ്പിലാക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നും രാഹുല്‍ പറഞ്ഞു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുദ്രാവാക്യം കർഷക പ്രശ്നങ്ങളും യുവാക്കളുടെ തൊഴിലില്ലായ്മയും ആയിരിക്കുമെന്ന് രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി അഴിമതിയിൽ മുങ്ങി എന്ന തോന്നൽ രാജ്യത്തെ ജനങ്ങൾക്കുണ്ട്. റാഫേൽ അഴിമതിയിലെ സത്യം പുറത്തു വരണം. 2019 ൽ ബിജെപിയെ കോൺഗ്രസ് തോല്‍പിക്കും. ഭാരതത്തിൽ നിന്നും ആരെയും മുക്തമാകാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. എതിരാളികളെ ഇല്ലാതാക്കാൻ കോൺഗ്രസിന് ലക്ഷ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.