ബീഹാറില്‍ ജെ.ഡി.യു സഖ്യം തുടരുമെന്ന് അമിത് ഷാ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബീഹാറില്‍ ജെ.ഡി.യു സഖ്യം തുടരുമെന്ന് അമിത് ഷാ

പാറ്റ്‌ന: ബീഹാറില്‍ ജെ.ഡി.യു സഖ്യം തുടരുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 2019ല്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിലും ജെ.ഡി.യുവുമായുള്ള സഖ്യം തുടരുമെന്ന് അമിത് ഷാ വ്യക്തമാക്കി.

ബീഹാറില്‍ സഖ്യം ശക്തമാണ്. സംസ്ഥാനത്തെ 40 സീറ്റുകളിലും എന്‍.ഡി.എ മുന്നണിയായി തന്നെ മത്സരിക്കുമെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസിന്റെ അവസാനത്തിന് തുടക്കം കുറിക്കുന്നത് ബീഹാറില്‍ നിന്നായിരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. 

വ്യാഴാഴ്ച രാവിലെ പാറ്റ്‌നയില്‍ എത്തിയ അമിത് ഷാ നേരെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്കാണ് പോയത്. അവിടെ വച്ച്‌ പ്രഭാത ഭക്ഷണത്തിനൊപ്പം നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയും നടന്നു. ലോക്‌സഭാ സീറ്റ് വിഭജനത്തില്‍ ഇരു കക്ഷികള്‍ തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോഡിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നിത്യാനന്ദ റായിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.