ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ ഇന്ത്യയിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ ഇന്ത്യയിൽ

രണ്ട് ദിവസത്തെ ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ ഇന്ത്യയിലെത്തി. അഹമ്മദാബാദ്​​ വിമാനത്താവളത്തിൽ ഷിന്‍സോ അബെയെയും ഭാര്യ അകി അ​ബെയെയും ഗാർഡ്​ ഒാഫ്​ ഒാണർ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു. 
 ജപ്പാൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഇന്ത്യയുടെ വിവിധ സംസ്​ഥാനങ്ങളിലെ സംസ്​കാരിക പരിപാടികളും അരങ്ങേറി. വിമാനത്താവളത്തിൽ മാത്രമല്ല, മോദിയും അബെയും നടത്തുന്ന റോഡ്​ഷോയിലും സാംസ്​കാരിക പരിപാടികൾ അരങ്ങേറും.

സബര്‍മതി ആശ്രമവും 16ാം നൂറ്റാണ്ടിൽ നിർമിച്ചതെന്ന്​ കരുതുന്ന സീതി സയ്യിദ് മസ്ജിദും സന്ദര്‍ശനവുമാണ്​ പ്പാൻ പ്രധാനമന്ത്രിയുടെ ആദ്യപരിപാടികൾ. 1924ൽ നിർമിച്ച മംഗൾദാസ്​ ഗിരിധർ ദാസ്​ പൈതൃക ഹോട്ടലിൽ രാത്രി ഭക്ഷണം കഴിക്കും.  ജപ്പാന്‍ സഹകരണത്തോടെയുള്ള ഹൈ സ്പീഡ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ തറക്കല്ലിടൽ അബെയും മോദിയും ചേര്‍ന്ന് നിര്‍വ്വഹിക്കും.പ്രധാനമന്ത്രി മോദിക്കൊപ്പം റോഡ് ഷോയിലും അദ്ദേഹം പങ്കുചേരും.