ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ കമലഹാസൻ മത്സരിക്കില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ കമലഹാസൻ മത്സരിക്കില്ല

ചെന്നൈ: വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക്  ഇത്തവണ മത്സരിക്കില്ലെന്ന്  വ്യക്തമാക്കി തെന്നിന്ത്യൻ സൂപ്പർതാരം കമൽ ഹാസൻ രംഗത്ത്. മക്കൾ നീതി മയ്യം പ്രസിഡന്റും തമിഴ് സൂപ്പർതാരവുമായ കമലഹാസൻ ഇക്കാര്യം സ്വയം അറിയിക്കുകയായിരുന്നു. അതേസമയം തനിക്ക് നൽകിയ പിന്തുണ സ്ഥാനാർത്ഥികൾക്ക് നൽകണമെന്ന് കമൽ അഭ്യർത്ഥിച്ചു. മുഴുവൻ സീറ്റിലേക്കും പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോയമ്പത്തൂരിൽ പാർട്ടി വൈസ് പ്രസിഡന്റ് ഡോ. മഹേന്ദ്രൻ മൽസരിക്കും. മൽസരിക്കാൻ താൽപര്യമുണ്ട്. പാർട്ടി അണികളുടെ സമ്മതവും ഉപദേശവും കാത്തിരിക്കുന്നു. മക്കൾ നീതി മയ്യത്തിന്റെ രണ്ടാം സ്ഥാനാർഥിപ്പട്ടികയിൽ വലിയ ചില പേരുകൾ ഉണ്ടാകും' ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസര രംഗത്തുണ്ടാകുമോയെന്ന ചോദ്യത്തിനു ഉലക നായകൻ കമൽ ഹാസൻ കഴിഞ്ഞദിവസം പ്രതികരിച്ചതിങ്ങനെ.

അതായത്, ചെന്നൈ സെൻട്രൽ ഉൾപ്പെടെ 21 മണ്ഡലങ്ങളിലേക്കു കമലിന്റെ പാർട്ടി 'മക്കൾ നീതി മയ്യം' സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിൽ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നില്ല. കമൽ മൽസരിക്കുമെന്നു സൂചനയുള്ള പൊള്ളാച്ചി, രാമനാഥപുരം മണ്ഡലങ്ങൾ പട്ടികയിൽ ഇല്ലാതിരുന്നതോടെ ആകാംക്ഷയേറി. രണ്ടാംഘട്ട പട്ടിക ഞായറാഴ്ച പുറത്തിറക്കിയപ്പോഴാണു കമൽ മൽസരത്തിനില്ലെന്ന ചിത്രം വ്യക്തമായത്. മാത്രമല്ല, പൊള്ളാച്ചിയിൽ മൽസരിക്കാനായിരുന്നു ആദ്യ ആലോചനയെങ്കിലും മണ്ഡലത്തിൽ ഡിഎംകെ അണ്ണാഡിഎംകെ നേർക്കുനേർ പോരാട്ടമായതിനാൽ, കമൽ രാമനാഥപുരത്തേക്കു മാറുമെന്നാണു കേട്ടിരുന്നത്. 

കൂടാതെ, ഇവിടെ അണ്ണാ ഡിഎംകെ മുന്നണിയിൽ ബിജെപിയും ഡിഎംകെ മുന്നണിയിൽ മുസ്ലിം ലീഗുമാണു പോരാടുന്നത്. മാത്രമല്ല, ഇവിടെ വോട്ട് സമാഹരണം എളുപ്പമാകുമെന്നായിരുന്നു കണക്കൂകൂട്ടൽ. പക്ഷേ അന്തിമവിശകലനത്തിൽ കമൽ പിന്മാറുകയായിരുന്നു. പോരാട്ടത്തിന് ഇല്ലെങ്കിലും പാർട്ടി സ്ഥാനാർഥികളിലെല്ലാം തന്നെ കാണാമെന്നു കമൽ വ്യക്തമാക്കി.