ചരിത്ര പ്രസിദ്ധമായ വിക്ടോറിയ മെമ്മോറിയലിന്റെ പേര് മാറ്റാൻ ബിജെപി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചരിത്ര പ്രസിദ്ധമായ വിക്ടോറിയ മെമ്മോറിയലിന്റെ പേര് മാറ്റാൻ ബിജെപി

കൊ​ല്‍​ക്ക​ത്ത: ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ വി​ക്ടോ​റി​യ മെ​മ്മോ​റി​യ​ലി​ന്‍റെ പേ​ര് മാ​റ്റാ​ന്‍ ശ്രമവുമായി ബിജെപി. മുതിർന്ന ബിജെപി നേതാവ് സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി ഇതാവശ്യപ്പെട്ട് ട്വീ​റ്റ് ചെ​യ്തു. വി​ക്ടോ​റി​യ സ്മാ​ര​ക​ത്തി​ന്‍റെ പേ​ര് ഝാ​ന്‍​സി റാ​ണി ല​ക്ഷ്മി ഭാ​യി​യു​ടെ പേ​രി​ലാ​ക്കി മാ​റ്റ​ണ​മെ​ന്നാണ് ആവശ്യം.

ഇതേ ആവശ്യവുമായി ബിജെപിയും രംഗത്തുണ്ടെന്നാണ് അറിവ്. റാ​ണി ജാ​ന്‍​സി സ്മാ​ര​ക് മ​ഹ​ല്‍ എ​ന്നു പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്യ​ണ​മെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. 

ഇ​ന്ത്യ​യെ 90 വ​ര്‍​ഷം ചൂ​ഷ​ണം ചെ​യ്ത വി​ക്ടോ​റി​യ രാ​ജ്ഞി​യു​ടെ പേ​രി​ല​ല്ല, സ്വാ​ത​ന്ത്ര്യ​ത്തി​ന് വേ​ണ്ടി പോ​രാ​ടി മ​രി​ച്ച ഝാ​ന്‍​സി റാ​ണി ല​ക്ഷ്മി ഭാ​യി​യു​ടെ പേ​രി​ലാ​ണ് മെ​മ്മോ​റി​യ​ല്‍ അ​റി​യ​പ്പെ​ടേ​ണ്ട​തെ​ന്ന് ബി​ജെ​പി നേ​താ​വ് ട്വീ​റ്റ് ചെ​യ്തു.

കൊല്‍​ക്ക​ത്ത തു​റ​മു​ഖം ശ്യാ​മ പ്ര​സാ​ദ് മു​ഖ​ര്‍​ജി തു​റ​മു​ഖം എ​ന്ന് പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് ബി​ജെ​പി നീ​ക്കം.