തമിഴ്നാട് ആരോഗ്യമന്ത്രിക്ക് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 തമിഴ്നാട് ആരോഗ്യമന്ത്രിക്ക് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

ചെന്നൈ : തമിഴ്നാട് ആരോഗ്യമന്ത്രിക്ക് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിച്ച സംഭവത്തിലാണ് ആരോഗ്യവകുപ്പ് മന്ത്രി വിജയ് ഭാസ്‌കറിന് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ആക്ടിവിസ്റ്റ് ട്രാഫിക് രാമസ്വാമി നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നടപടി. പുതുകോട്ടെയിൽ നടന്ന ആരോഗ്യ ക്യാമ്പിനിടെ വിജയ് ഭാസ്‌കറും എ.ഐ.എ.ഡി.എം.കെ പ്രവർത്തകരായ 100 ഓളം പേരും നടത്തിയ മോട്ടോർ സൈക്കിൾ റാലി നടത്തിയിരുന്നു. 

എന്നാൽ, ഇവർ ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നും ഇത് ഹെൽമെറ്റ് നിർബന്ധമാക്കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന് എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് രാമസ്വാമി ഹർജി നൽകിയിരിക്കുന്നത്. മാത്രമല്ല, പോഷകാഹാര പദ്ധതിയിലേക്കുള്ള നിയമനങ്ങൾക്ക് കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരത്തെ വിജയ് ഭാസ്‌കറിന്റെ പേരിൽ ഉയർന്നിരുന്നു. കൂടാതെ, മാധ്യമപ്രവർത്തയോട് വിജയ് ഭാസ്‌കർ മോശമായി സംസാരിച്ച സംഭവവും നേരത്തെ വിവാദമായിരുന്നു.പുകയില ഉത്പന്ന അഴിമതിക്കേസിലും ആരോപണവിധേയനായ വ്യക്തിയാണ് വിജയ് ഭാസ്‌കർ.