മാര്‍ക്സിസ്റ്റ് നേതാവ് എ.കെ റോയ് അന്തരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാര്‍ക്സിസ്റ്റ് നേതാവ് എ.കെ റോയ് അന്തരിച്ചു

ദന്‍ബാദ്: മാര്‍ക്സിസ്റ്റ് നേതാവ് എ.കെ റോയ് അന്തരിച്ചു. 90 വയസ്സായിരുന്നു. മുന്‍ ലോക്സഭ എം.പിയും മാര്‍ക്സിസ്റ്റ് കോര്‍ഡിനേഷന്‍ കമ്മറ്റി സ്ഥാപകനും മുതിര്‍ന്ന നേതാവും ജാര്‍ഖണ്ഡിലെ സി.ഐ.ടിയു പ്രസ്ഥാനത്തിന്റെ രക്ഷാധികാരികളില്‍ ഒരാളുമായിരുന്നു അദ്ദേഹം. ജാര്‍ഖണ്ഡ് പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളുമായിരുന്നു. ഈമാസം 8 മുതല്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മൂന്ന് തവണ ദന്‍ബാദില്‍ നിന്ന് എം.പിയായിരുന്നു. 1977, 1980,1989 എന്നീ വര്‍ഷങ്ങളിലായിരുന്നു റോയ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ബീഹാര്‍ നിയമസഭയില്‍ സിന്ധ്രി നിയോജക മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എം.എല്‍.എയുമായിരുന്നു. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച അദ്ധ്യക്ഷന്‍ ഷിബു സോറന്റെയും പരേതനായ ബീഹാറി മഹാതോയുടെയും ഒപ്പമാണ് റോയ് ജാര്‍ഖണ്ഡ് സംസ്ഥാനം ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രസ്ഥാനം ആരംഭിക്കുന്നത്. 1971ലാണ് പ്രസ്ഥാനം ആരംഭിക്കുന്നത്. 2000 നവംബറിലാണ് ജാര്‍ഖണ്ഡ് സംസ്ഥാനം നിലവില്‍ വന്നത്.


LATEST NEWS