ചൊവ്വയിലേക്ക് ഇന്ത്യക്കാരുടെ തിരക്ക്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചൊവ്വയിലേക്ക് ഇന്ത്യക്കാരുടെ തിരക്ക്‌

ഭൂമിക്കടുത്തുള്ള ചൊവ്വയിലേക്ക് യാത്ര പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് തയ്യാറെടുത്ത് നില്‍ക്കുന്നവരില്‍ ഇന്ത്യക്കാര്‍ കൂടുതല്‍.1,38,899 പേരാണ് അടുത്തവര്‍ഷം മെയ് 5ന് ആരംഭിക്കുന്ന നാസയുടെ ഇന്‍സൈറ്റ് മിഷനിലൂടെ ചൊവ്വയിലേക്ക് പറക്കുന്നത്.യാത്രയ്ക്ക് പേര് നല്‍കിയിരുന്നവര്‍ക്കായുള്ള ബോര്‍ഡിംഗ് പാസ് ഓണ്‍ലൈനായി ലഭ്യമാക്കുമെന്ന് നാസ അറിയിച്ചിട്ടുണ്ട്,ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ചൊവ്വയാത്രയ്ക്ക് 2,429,807 പേരുകള്‍ നാസയ്ക്ക് ലഭിച്ചിരിക്കുന്നത്

.എണ്ണത്തില് മൂന്നാം സ്ഥാനത്താണ് ഇന്ത്യ.6,76,773 പേരുകള്‍ രജിസ്റ്റര്‍ ചെയ്ത യുഎസാണ് ആദ്യസ്ഥാനത്ത്.ചൈനയില്‍ നിന്നുള്ള 2,62,752 പേരും മാര്‍സ് മിഷന് തയ്യാറായി നില്‍ക്കുന്നു.720 ദിവസത്തെ പദ്ധതിയാണ് നാസ ആസൂത്രണം ചെയ്യുന്നത്.ചൊവ്വ ഗ്രഹത്തെ കൂടുതലറിയാന്‍ ഈ പദ്ധതി സഹായിക്കുമെന്നാണ് കരുതപ്പെടുന്നത് ഇന്ത്യയുടെ മംഗള്‍യാന്‍ വിക്ഷേപണത്തിലൂടെയാണ് ചൊവ്വഗ്രഹത്തോടുള്ള രാജ്യത്തിന്റെ താല്‍പര്യം വര്‍ദ്ധിക്കുന്നത്.ഇന്ത്യക്കാരുടെ എണ്ണം നാസയെ പോലും അത്ഭുതപ്പെടുത്തുണ്ട്‌