“മനസാക്ഷിയില്ലാത്ത കുറ്റവാളികള്‍ക്ക് പരമാധി ശിക്ഷ ഉറപ്പാക്കണം”; മധുവിന്റെ മരണത്തില്‍ അപലപിച്ച് രാഹുല്‍ ഗാന്ധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

“മനസാക്ഷിയില്ലാത്ത കുറ്റവാളികള്‍ക്ക് പരമാധി ശിക്ഷ ഉറപ്പാക്കണം”; മധുവിന്റെ മരണത്തില്‍ അപലപിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ മരണത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അപലപിച്ചു. ഒരു ആദിവാസി യുവാവിനെ ആളുകള്‍ കൂട്ടംകൂടി മര്‍ദിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്ത സംഭവം തന്നെ അങ്ങേയറ്റം അമ്പരപ്പിക്കുന്നതാണെന്നും ഇത്തരം മനസാക്ഷിയില്ലാത്ത കുറ്റവാളികള്‍ക്ക് പരമാധി ശിക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു 

വ്യാഴാഴ്ചയാണ് മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ മധു എന്ന ആദിവാസി യുവാവിനെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് പോലീസിന് കൈമാറിയെങ്കിലും ഗുരുതരമായി പരിക്കേറ്റ മധു മരണത്തിന് കീഴടങ്ങുകയായിരുന്നു.ആന്തരികരക്തസ്രാവത്തെ തുടര്‍ന്നാണ് മധു മരിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.


LATEST NEWS