നെറ്റ്‌വര്‍ക്ക് 18 ചാനല്‍ ശൃംഖല റിലയന്‍സ് ഗ്രൂപ്പ് സ്വന്തമാക്കി

CEO

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നെറ്റ്‌വര്‍ക്ക് 18 ചാനല്‍ ശൃംഖല റിലയന്‍സ് ഗ്രൂപ്പ് സ്വന്തമാക്കി

ഡല്‍ഹി: പ്രമുഖ ദേശീയ ടെലിവിഷന്‍ ചാനലായ സി.എന്‍.എന്‍-ഐ.ബി.എന്‍ ഉള്‍പ്പെടുന്ന നെറ്റ്‌വര്‍ക്ക് 18 ചാനല്‍ ശൃംഖല മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് സ്വന്തമാക്കി. 4000 കോടി രൂപ കൂടി നെറ്റ്‌വര്‍ക്ക് 18 നില്‍ മുടക്കാന്‍ റിലയന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചതോടെ നെറ്റ് വര്‍ക്ക് 18 നില്‍ അവരുടെ ഓഹരി പങ്കാളിത്തം 74 ശതമാനമായി. ഇന്ത്യന്‍ മാധ്യമമേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. ടി.വി 18 ശൃംഖലയില്‍ റിലയന്‍സിന് ഒമ്പത് ശതമാനം ഓഹരിയാണുള്ളത്. ഏറ്റെടുക്കലിനെ തുടര്‍ന്ന് സി.എന്‍.എന്‍- ഐ.ബി.എന്നിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായിയും സാഗരിക ഘോഷും രാജിവക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജൂണ്‍ ആദ്യത്തോടെ അവധിയില്‍ പ്രവേശിക്കുന്ന ഇരുവരും ജൂണ്‍ 30 ഓടെ രാജവെക്കുമെന്നും സൂചനയുണ്ട്.

  സി.എന്‍.എന്‍-ഐ.ബി.എന്നിന് പുറമെ, ഐ.ബി.എന്‍-7, ബിസിനസ് ചാനലായ സി.എന്‍.ബി.സി-ടി.വി 18, സി.എന്‍.ബി.സി ആവാസ്, ഐ.ബി.എന്‍ ലോക്മത് എന്നിവയ്ക്ക് പുറമെ വിയാകോം 18 ന് കീഴിലുള്ള കളേഴ്‌സ്, നിക്, എം.ടി.വി ഇന്ത്യ, വി.എച്ച്.1 ഇന്ത്യ, ഹോംഷോപ്പ് 18, ടോപ്പര്‍, ഹിസ്റ്ററി ടിവി 18 എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ചാനല്‍ ശൃംഖലയ്ക്ക് പുറമെ പ്രമുഖ വെബ്‌സൈറ്റുകളായ ഇന്‍.കോം, ഐ.ബി.എന്‍ ലൈവ്, ഫര്‍സ്റ്റ് പോസ്റ്റ്, മണികണ്‍ട്രോള്‍, ക്രിക്കറ്റ്‌നെക്സ്റ്റ്, ഹോംഷോപ്പ് 18, ബുക്‌മൈഷോ, എന്നീ വെബ്‌സൈറ്റുകളുടെ നിയന്ത്രണവും ഇനി റിലയന്‍സിനായിരിക്കും.


LATEST NEWS