ഹമ്മദ് അഷ്ഫഖിന്റെ വധശിക്ഷ സ്റേ ചെയ്തു

CEO

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹമ്മദ് അഷ്ഫഖിന്റെ വധശിക്ഷ സ്റേ ചെയ്തു

ഡല്‍ഹി: ചെങ്കോട്ട ഭീകരാക്രമണ കേസ്‌ പ്രതി ലഷ്‌കറെ തൊയ്‌ബ ഭീകരനുമായ മുഹമ്മദ്‌ അഷ്‌ഫഖിന്റെ വധശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. 14 വര്‍ഷമായി തടവില്‍ കഴിയുകയാണെന്നും തന്റെ മൌലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടന്നും കാണിച്ച് അഷ്ഫഖ് എന്ന ആരിഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ഹര്‍ജി ഭരണഘടനാ ബഞ്ചിന് തീര്‍പ്പാക്കാന്‍ കോടതി വിട്ടു. 2000 ഡിസംബര്‍ 22ന് ആറു ലഷ്കര്‍ തീവ്രവാദികള്‍ ചെങ്കോട്ടയിലെ സൈനിക ക്യാമ്പിന് നേരെ നടത്തിയ ആക്രമണത്തില്‍ രണ്ടു സൈനികര്‍ ഉള്‍പ്പടെ മൂന്ന് പേരാണ് മരിച്ചത്. തുടര്‍ന്ന് അറസ്റിലായ ആരിഫിന് 2005 നവംബര്‍ ഒന്നിന് വിചാരണ കോടതി വധശിക്ഷ വിധിച്ചു. ശിക്ഷ പിന്നീട് ഡല്‍ഹി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. 2011ല്‍ സുപ്രീം കോടതിയും വധശിക്ഷ ശരിവച്ചു.