പ്രതിഷേധ പേടിയിൽ റിപ്പബ്ലിക്ക് ദിനാഘോഷം; കറുത്ത വസ്ത്രമണിഞ്ഞ് പരേഡ് കാണാൻ എത്തുന്നവർക്ക് നിയന്ത്രണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രതിഷേധ പേടിയിൽ റിപ്പബ്ലിക്ക് ദിനാഘോഷം; കറുത്ത വസ്ത്രമണിഞ്ഞ് പരേഡ് കാണാൻ എത്തുന്നവർക്ക് നിയന്ത്രണം

ന്യൂഡൽഹി: റിപ്പബ്ലിക് പരേഡിനിടെയുള്ള പ്രതിഷേധങ്ങള്‍ തടയാന്‍ നിയന്ത്രണങ്ങള്‍. പരേ‍ഡ് കാണാനെത്തുന്നവര്‍ കറുത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. കറുത്ത തൊപ്പി, ഷാള്‍ എന്നിവ ധരിച്ചെത്തിയവരോട് അത് ഒഴിവാക്കുവാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നുണ്ട്. കറുത്ത തുണി  കരിങ്കൊടിയായി കാണിച്ച് പ്രതിഷേധിക്കാനുള്ള  സാധ്യതയുള്ളതിനാലാണ് കറുത്ത വസ്ത്രങ്ങൾ ഒഴിവാക്കുന്നത്. 

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍. കനത്ത സുരക്ഷയാണ് ഡൽഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സാധാരണ പരേഡ് കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടന്ന് നീങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്യാറുണ്ട് ആ സമയത്ത് പ്രതിഷേധങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ നിയന്ത്രണങ്ങള്‍ ഏ‌ര്‍പ്പെടുത്തുന്നത്. 

 മണിയോടെ രാജ്പഥില്‍ റിപ്പബ്ലിക് ദിന ചടങ്ങുകള്‍ തുടങ്ങും. ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സൊനാരോ ആണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിലെ വിശിഷ്ടാതിഥി