സഞ്ജയ് ദത്തിന്റെ ആത്മകഥ പുറത്തിറങ്ങുന്നു; ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ പങ്കുവെക്കുന്നതാണ് ആത്മകഥയെന്ന് സഞ്ജയ് ദത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സഞ്ജയ് ദത്തിന്റെ ആത്മകഥ പുറത്തിറങ്ങുന്നു; ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ പങ്കുവെക്കുന്നതാണ് ആത്മകഥയെന്ന് സഞ്ജയ് ദത്ത്

ന്യൂഡല്‍ഹി: സഞ്ജയ് ദത്തിന്റെ ആത്മകഥ പുറത്തിറങ്ങുന്നു. അടുത്തവര്‍ഷം അറുപതാം ജന്മദിനത്തില്‍ പുസ്തകം പുറത്തിറക്കുമെന്ന് പ്രസാധകർ അറിയിച്ചു. ജയില്‍ ജീവിതം, ബോളിവുഡ് രംഗത്തെ അനുവങ്ങള്‍ എന്നിവ ഉൾപ്പെടുത്തിയാണ് ആത്മകഥ പുറത്തിറക്കുന്നതെന്നും പുസ്തകത്തിന്റെ പ്രസാധകര്‍ അഭിപ്രായപ്പെടുന്നു.

സത്യസന്ധമായാണ് ആത്മകഥയുടെ ആവിഷ്‌കാരം. സഞ്ജയ്ദത്തിന്റെ ജീവിത കഥ പറയുന്ന രണ്‍വീര്‍ ചിത്രം സഞ്ജു ബോളിവുഡില്‍ നിറഞ്ഞോടുകയാണ്. ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും, ദു:ഖങ്ങളും സന്തോഷങ്ങളും എല്ലാം വായനക്കാരുമായി പങ്കുവെക്കുന്നതാണ് ആത്മകഥയെന്ന് സഞ്ജയ് ദത്ത് പറഞ്ഞു.