ഹുറിയത് നേതാവിനെ മോചിപ്പിച്ച സംഭവം: കാഷ്മീരില്‍ ബന്ദ്

CEO

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹുറിയത് നേതാവിനെ മോചിപ്പിച്ച സംഭവം: കാഷ്മീരില്‍ ബന്ദ്

ശ്രീനഗര്‍: വിഘടനവാദി നേതാവ് മസാറത് ആലമിനെ മോചിപ്പിച്ചതില്‍ പ്രതിഷേധിച്ച് ജമ്മു കശ്മീര്‍ നാഷണല്‍ പാന്തഴേ്സ് പാര്‍ട്ടി 48 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തു. ആലമിനെ മോചിപ്പിച്ച സര്‍ക്കാര്‍ നടപടി ദേശവിരുദ്ധമാണെന്ന് പാന്തേഴ്സ് പാര്‍ട്ടി നേതാവ് ബഹിം സിങ് ആരോപിച്ചു. ഇതിന് പിന്തുണ നല്‍കിയ ബി.ജെ.പി ദേശീയ പാര്‍ട്ടിയെന്ന് സ്വയം വിശേഷിപ്പിക്കുന്നത് ലജ്ജാവഹമാണെന്നും ആലമിന്‍റെ മോചനം സംബന്ധിച്ച് ബി.ജെ.പിയുടെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജമ്മു കാഷ്മീര്‍ സര്‍ക്കാരിനോടു വിശദീകരണം തേടിയിട്ടുണ്ട്. ബാരാമുള്ള ജയിലില്‍നിന്നു ശനിയാഴ്ചയാണ് ആലമിനെ മോചിപ്പിച്ചത്. രാജ്യത്തിനെതിരേ യുദ്ധം ചെയ്യല്‍, നിയമവിരുദ്ധമായ പ്രവര്‍ത്തനം എന്നിവയുള്‍പ്പെടെയുള്ള കേസുകള്‍ ആലമിനെതിരെ നിലവിലുണ്ട്. കാഷ്മീരില്‍ സമാധാനപരമായി തെരഞ്ഞെടുപ്പു നടത്താന്‍ വിഘടനവാദികളും തീവ്രവാദികളും സഹായിച്ചെന്ന മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ പ്രസ്താവനയേല്പിച്ച ആഘാതം നീങ്ങുന്നതിനു മുമ്പാണു പുതിയ വിവാദം. ആലമിന്റെ മോചനവുമായി ബന്ധപ്പെട്ടു കേന്ദ്ര ആഭ്യന്തരമന്ത്രാലയം സെക്രട്ടറി എല്‍.സി. ഗോയല്‍ ജമ്മു കാഷ്മീര്‍ ഡിജിപി കെ. രാജേന്ദ്രനോടു റിപ്പോര്‍ട്ടു തേടി.


LATEST NEWS