ശ്രീലങ്കന്‍ നാവികസേന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളായ നാലു പേരെ പിടികൂടിയതായി റിപ്പോര്‍ട്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശ്രീലങ്കന്‍ നാവികസേന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളായ നാലു പേരെ പിടികൂടിയതായി റിപ്പോര്‍ട്ട്

രാമേശ്വരം: ഇന്ത്യക്കാരായ നാല് മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവിക സേനയുടെ പിടിയില്‍ അകപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നു. ഇന്ന് പുലര്‍ച്ചെ ഡെല്‍ഫ്റ്റ് ദ്വീപിന് സമീപത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

മാത്രമല്ല ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ടും ലങ്കന്‍ സേന കസ്റ്റഡിയില്‍ എടുത്തു. മിഴ്നാട്ടിലെ രാമേശ്വരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് പിടിയിലായത്. മത്സ്യത്തൊഴിലാളികളെ കങ്കേഷന്‍തുറൈ നാവിക താവളത്തിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.