ശ്രീനഗറില്‍ സൈന്യവും  ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രണ്ടാം ദിവസവും തുടരുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശ്രീനഗറില്‍ സൈന്യവും  ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രണ്ടാം ദിവസവും തുടരുന്നു

ശ്രീനഗര്‍: ശ്രീനഗറില്‍ സൈന്യവും ഒളിച്ചിരിക്കുന്ന ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രണ്ടാം ദിവസവും തുടരുന്നു കരണ്‍ നഗറിലുള്ള സി.ആര്‍.പി.എഫ് ക്യാമ്ബിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുമായായാണ് ഏറ്റുമുട്ടല്‍. ജമ്മുവിലെ റായ്പൂരില്‍ ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ നടത്തുന്നു. റായ്പൂരിലെ ദൊമാനയിലാണ് സൈനിക പോസ്റ്റിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. ഇവിടെ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റമുട്ടല്‍ തുടരുകയാണ്. പ്രദേശത്തിന്റെ നിരീക്ഷണം നടത്തുന്നതിനായി ഹെലികോപ്ടർ ഉപയോഗിക്കുന്ന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സുജ്‍വാനിലെ സൈനിക ക്യാമ്ബില്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഭീകരാക്രമണത്തില്‍ ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടു. സൈനിക ക്വാര്‍ട്ടേഴ്സില്‍ ഭീകരര്‍ മൈനുകളോ മറ്റോ ഒളിപ്പിച്ചിട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് സൈനികന്റെ മുതദേഹം കണ്ടത്. ഇതോടെ സുജ്‍വാന്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ആറായി. 


LATEST NEWS