സ്വവര്‍ഗാനുരാഗികളെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റണമെന്ന് സുപ്രീംകോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വവര്‍ഗാനുരാഗികളെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സമൂഹത്തില്‍ സ്വവര്‍ഗാനുരാകളെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറണമെന്ന് സുപ്രീംകോടതി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയിലെ 377 ആം വകുപ്പ് ഇല്ലാതായാല്‍ മാത്രമേ ഇത് സാധ്യമാകൂ എന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു.

 

സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമാക്കുന്ന 377ആം വകുപ്പിന്‍റെ ഭരണഘടനാ സാധുത സംബന്ധിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. സ്വവര്‍ഗ രതി നിയമവിധേയമാക്കണമെന്ന ഹര്‍ജികളെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുകയോ പിന്തുണയ്ക്കുകയോ ചെയ്തിരുന്നില്ല.

 

തീരുമാനം സുപ്രീം കോടതിയ്ക്ക് വിട്ട് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം ചെയ്തിരുന്നു.