രാജ്യത്തെയും ജനാധിപത്യത്തെയും രക്ഷിക്കുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കുമെന്ന് ടി.ഡി.പി. അധ്യക്ഷന്‍ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാജ്യത്തെയും ജനാധിപത്യത്തെയും രക്ഷിക്കുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കുമെന്ന് ടി.ഡി.പി. അധ്യക്ഷന്‍ 

ബെംഗളൂരു: ജനതാ ദള്‍ എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവ ഗൗഡയുമായി കൂടിക്കാഴ്ച നടത്തിയശേഷം രാജ്യത്തെയും ജനാധിപത്യത്തെയും രക്ഷിക്കുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കുമെന്ന് ടി.ഡി.പി. അധ്യക്ഷന്‍ ചന്ദ്ര ബാബു നായിഡു വ്യക്തമാക്കി. 

രാജ്യത്തെ പ്രതിസന്ധിയിലേത്ത് തള്ളിവിടുന്ന സാമ്പത്തിക നയങ്ങളാണ് എന്‍ഡിഎ സര്‍ക്കാരിന്റേതെന്നും,കൂടാതെ,നോട്ട് നിരോധനം രൂപയുടെ മൂല്യമിടിച്ചിലിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമായി മാറിയിരുന്നുവെന്നും, അദ്ദേഹം പറഞ്ഞു. കൂടാതെ,ആര്‍.ബി.ഐ, സിബിഐ പോലുള്ള സ്ഥാപനങ്ങളെ ബിജെപി സര്‍ക്കാര്‍ തകര്‍ത്തുക്കൊണ്ടിരിക്കുകയാണെന്നും, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനേയും സിബിഐയേയും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി.മാത്രമല്ല,2019തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സഖ്യസാധ്യതയടക്കമുള്ള കാര്യങ്ങള്‍ തങ്ങള്‍ ചര്‍ച്ച ചെയ്തതായി എച്ച്.ഡി.ദേവ ഗൗഡയും പറഞ്ഞു.കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള വിവിധ പാര്‍ട്ടി നേതാക്കളെ കഴിഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു ചന്ദ്രബാബു നായിഡു ദേവഗൗഡയേയും കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാര സ്വാമിയേയും കണ്ടത്.
 


LATEST NEWS