ഹൈദരാബാദില്‍ പെണ്‍വാണിഭം നടത്തിയ ടാന്‍സാനിയന്‍ യുവതി പിടിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹൈദരാബാദില്‍ പെണ്‍വാണിഭം നടത്തിയ ടാന്‍സാനിയന്‍ യുവതി പിടിയില്‍

ഹൈദരാബാദ്: പെണ്‍വാണിഭം നടത്തിവന്ന ടാന്‍സാനിയന്‍ യുവതി പൊലീസ് പിടിയില്‍. ഹൈദരാബാദ് കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ പെണ്‍വാണിഭം നടത്തിയിരുന്നത്. ഹൈദരാബാദിലെ നെരേദ് മെട്ടിലാണ് സംഭവം. ടാന്‍സാനിയ ദാരെസ്സലാം സ്വദേശിനി റമദാനി ഉസങ്ക സാബിയ ബയോനിയെ (30) യാണ് പോലീസ് അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയിഡിലാണ് യുവതി പിടിയിലായത്. ഇവരുടെ കേന്ദ്രത്തില്‍നിന്ന് രണ്ട് ടാന്‍സാനിയന്‍ യുവതികളെ പോലീസ് രക്ഷപ്പെടുത്തി.

ബയോനിയും സുഹൃത്ത് എഡ്വേര്‍ഡും ചേര്‍ന്നാണ് പെണ്‍വാണിഭം നടത്തിവന്നത്. ഇരുവരും ടാന്‍സാനിയ യുവതികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി 10,000 രൂപയ്ക്ക് വില്‍ക്കുകയും ചെയ്തിരുന്നു. ഇരുവരും പണം വാഗ്ദാനം ചെയ്ത് നിരവധി യുവതികളെ പെണ്‍വാണിഭത്തിലേക്ക് പ്രലോഭിപ്പിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.യുവതിയുടെ സുഹൃത്തിനുവേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങി.


LATEST NEWS