ആഗ്ര ഹൈദരാബാദ് നഗരങ്ങള്‍ക്ക് പുതിയ പേര് നല്‍കണമെന്ന ആവശ്യവുമായി ബിജെപി നേതാക്കള്‍ രംഗത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആഗ്ര ഹൈദരാബാദ് നഗരങ്ങള്‍ക്ക് പുതിയ പേര് നല്‍കണമെന്ന ആവശ്യവുമായി ബിജെപി നേതാക്കള്‍ രംഗത്ത്

ലഖ്നൗ/ ഹൈദരാബാദ്: ആഗ്ര ഹൈദരാബാദ് നഗരങ്ങള്‍ക്ക് പുതിയ പേര് നല്‍കണമെന്ന ആവശ്യവുമായി ബിജെപി നേതാക്കള്‍ രംഗത്ത്. അലഹബാദ്, ഫൈസാബാദ് നഗരങ്ങളുടെ പേര് മാറ്റിയതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ആഗ്രയടക്കമുള്ള നഗരങ്ങള്‍ക്കും ഹൈദരാബാദ് ഉള്‍പ്പെടെ തെലങ്കാനയിലെ നഗരങ്ങള്‍ക്കും പുതിയ പേര് നല്‍കണമെന്ന ആവശ്യവുമായാണ് ബിജെപി എംഎല്‍എ ജഗന്‍ പ്രസാദ് ഗാര്‍ഗ് ആണ് രംഗത്ത് എത്തിയിരിക്കുന്നത്.നിലവില്‍ ജനസേവനം നടത്തുന്നതിലും തിരക്കിലാണ് യോഗി സര്‍ക്കാര്‍. എവിടെയോക്കെ എതൊക്ക നഗരത്തിനാണ് മുസ്ലിം പേരുള്ളത് അവയൊക്കെ ഓടിനടന്നു മാറ്റുകയാണ് ഇപ്പോഴുള്ള പതിവ്. അതിനാല്‍ ലോകപ്രശസ്ത സ്ഥലമായ ആഗ്രയിലും യോഗി കൈവച്ചേക്കുമെന്ന് സൂചന.

ആഗ്രയെ ആഗ്രവാന്‍ എന്നോ അഗര്‍വാള്‍ എന്നോ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യവുമായാണ് ജഗന്‍ പ്രസാദ് ഗാര്‍ഗ് എത്തിയിരിക്കുന്നത്.'ആഗ്ര എന്ന വാക്കിന് യാതൊരു അര്‍ഥവുമില്ല. അത്തരമൊരു പേരിന് യാതൊരു പ്രസക്തിയുമില്ല. അഗര്‍വാള്‍ സമുദായത്തിലെ ധാരാളം പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. അതിനാല്‍ നഗരത്തിന്റെ പേര് ആഗ്രവാന്‍ എന്നോ അഗര്‍വാള്‍ എന്നോ ആക്കണമെന്ന്'. വാര്‍ത്താ സമ്മേളനത്തില്‍ ഗാര്‍ഗ് അറിയിച്ചു.

നേരത്തെ മുസാഫര്‍നഗറിന്റെ പേര് ലക്ഷ്മിനഗര്‍ എന്നാക്കി മാറ്റണമെന്ന് ബിജെപി എംഎല്‍എ സംഗീത് സോം ആവശ്യപ്പെട്ടിരുന്നു. മുസ്ലിം ഭരണാധികാരികളാണ് ഇന്ത്യന്‍ നഗരങ്ങളുടെ യഥാര്‍ഥ പേരുകള്‍ മാറ്റിയതെന്നും ഇത് തിരിച്ചുകൊണ്ടുവരുന്ന പക്ഷം ഇന്ത്യന്‍ സംസ്‌കാരം വീണ്ടെടുക്കാമെന്നും സോം ന്യായീകരിച്ചിരുന്നു.എന്നാല്‍ ഡിസംബര്‍ 7ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലേറിയാല്‍ ഹൈദരാബാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളുടെ പേര് മാറ്റുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിരിക്കുന്നത്. ഹൈദരാബാദിന് ഭാഗ്യനഗരം എന്ന പഴയ പേര് നല്‍കുമെന്നും, പിന്നാലെ സെക്കന്ദരാബാദും കരിംനഗറും ഉള്‍പ്പെടെയുള്ള നഗരങ്ങളും ഇത്തരത്തില്‍ പുനര്‍നാമകരണം ചെയ്യുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
 


LATEST NEWS