73-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം;  പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 73-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം;  പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി

ന്യൂഡല്‍ഹി: രാജ്യം ഇന്ന് 73-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ നിറഞ്ഞ് നില്‍ക്കുന്നു. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പതാകയുയര്‍ത്തി. രാജ്ഘട്ടില്‍ മഹാത്മഗാന്ധിയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. മാത്രമല്ല വിവിധ സേനകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ അദ്ദേഹം സ്വീകരിച്ചതിനുശേഷമാണ് പതാകയുയര്‍ത്തിയത്.

രാജ്യത്തിന് സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗം ആരംഭിച്ചത്. സ്വാതന്ത്ര്യദിന ആശംസകളോടൊപ്പം രാജ്യത്തെ എല്ലാ സഹോദരീ-സഹോദരന്മാര്‍ക്കും അദ്ദേഹം രക്ഷാബന്ധന്‍ ആശംസകളും നേര്‍ന്നു. ഒരു വശത്ത് പ്രളയക്കെടുതി നേരിടുകയാണ് രാജ്യം. എങ്കിലും പ്രളയക്കെടുതിയില്‍ ജീവന്‍ നഷ്ടമായവര്‍ക്കും അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.


LATEST NEWS