രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ് മേല്‍പാലം ഡിസംബര്‍ 25 തുറക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ് മേല്‍പാലം ഡിസംബര്‍ 25 തുറക്കും

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം ഡിസംബര്‍ 25 തുറക്കും.റെയില്‍-റോഡ് മേല്‍പാലമായ ബോഗിബീല്‍ ആണ്് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നത്. മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പെയിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പാലത്തിന്റെ ഉദ്ഘാടനം നടത്തുന്നത്. അന്നേ ദിവസം തന്നെ ജനങ്ങള്‍ക്കായി പാലം തുറന്ന് കൊടുക്കുകയും ചെയ്യുന്നതാണ്.നദിക്ക് കുറുകെ 32 മീറ്റര്‍ ഉയരത്തിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.മാത്രമല്ല, പാലത്തിന്റെ ആകെ നിര്‍മ്മാണ ചെലവ് വരുന്നത് 4857കോടി രൂപയാണ്.അസമിലെ റെയില്‍ റോഡ് പാതകള്‍ ബന്ധിപ്പിച്ചാണ് 4.94കി.മീ നീളമുള്ള ഭീമന്‍ പാലം നിര്‍മ്മിച്ചിരിക്കുന്നത്.1997 ജനുവരിയില്‍ എച്ച് വി ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന കാലത്താണ് പദ്ധതിക്ക് തുടക്കമിട്ടതെങ്കിലും വാജ്‌പെയിയുടെ കാലത്താണ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
 
അരുണാചല്‍ പ്രദേശില്‍ നിന്ന് അസമിലേക്കുള്ള യാത്ര ലഘൂകരിക്കാന്‍ ബോഗിബീല്‍ പാലം സഹായകമാകും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. നിലവില്‍ അരുണാചല്‍ പ്രദേശില്‍ നിന്ന് അസമിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 500കി.മീ ദൂരമുണ്ട്. ബോഗിബീല്‍ പാലം വരുന്നതോടെ ഇത് 100കി.മീ ആയി ചുരുങ്ങുമെന്നാണ് അധികൃതര്‍ പറയുന്നത്. പ്രത്യക്ഷത്തില്‍ വടക്കുകിഴക്കന്‍ അതിര്‍ത്തിയിലെ യാത്രാക്ലേശം പരിഹരിക്കുക എന്ന ലക്ഷ്യമാണുള്ളതെങ്കിലും ചൈനീസ് അതിര്‍ത്തിയിലെ സൈനിക നീക്കം ദ്രുത ഗതിയിലാക്കണമെന്ന ഉദ്ദേശവും ഇതിന് പിന്നിലുണ്ട്.
 


LATEST NEWS