ഓഹരി വിപണിയില്‍ കനത്ത നഷ്ടത്തോടെ തുടക്കം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓഹരി വിപണിയില്‍ കനത്ത നഷ്ടത്തോടെ തുടക്കം

മുംബൈ: സെന്‍സെക്‌സ് 325 പോയന്റ് താഴ്ന്ന നിലയില്‍ ഓഹരി വിപണിയില്‍ കനത്ത നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് നഷ്ട തുടക്കത്തില്‍ 36692ലും നിഫ്റ്റി 103 പോയന്റ് താഴ്ന്ന് 10876ലുമാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 329 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1107 ഓഹരികള്‍ നഷ്ടത്തിലുമാണ്. മാത്രമല്ല ഗെയില്‍, ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്സിഎല്‍ ടെക്, കോള്‍ ഇന്ത്യ, വേദാന്ത, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, വിപ്രോ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്.

പ്രധാനമായും ലോഹം, വാഹനം, ഇന്‍ഫ്ര, എഫ്എംസിജി, ഊര്‍ജം, ഫാര്‍മ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തില്‍ നിലനില്‍ക്കുന്നത്. എന്നാല്‍ ഭാരതി എയര്‍ടെല്‍, സീ എന്റര്‍ടെയ്ന്‍മെന്റ്, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, സിപ്ല, യുപിഎല്‍ തുടങ്ങിയ ഓഹരികളാകട്ടെ നേട്ടത്തിലാണ്.


LATEST NEWS