ജനവിധി വിലയിരുത്തി മുമ്പോട്ടു പോയില്ലെങ്കില്‍ ഭാവിയില്‍ സിപിഎം പാര്‍ട്ടിയെ മ്യൂസിയത്തില്‍ വെക്കേണ്ടി വരും; ത്രിപുര ഉപമുഖ്യമന്ത്രി ജിഷ്ണു ദേബ് ബര്‍മന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജനവിധി വിലയിരുത്തി മുമ്പോട്ടു പോയില്ലെങ്കില്‍ ഭാവിയില്‍ സിപിഎം പാര്‍ട്ടിയെ മ്യൂസിയത്തില്‍ വെക്കേണ്ടി വരും; ത്രിപുര ഉപമുഖ്യമന്ത്രി ജിഷ്ണു ദേബ് ബര്‍മന്‍

അ​ഗര്‍ത്തല : എന്തുകൊണ്ട് ജനങ്ങള്‍ തങ്ങളെ അധികാരത്തില്‍നിന്ന് പുറത്താക്കിയെന്ന് സിപിഎം ആത്മാര്‍ഥമായി വിലയിരുത്തണമെന്ന് ത്രിപുര ഉപമുഖ്യമന്ത്രി ജിഷ്ണു ദേബ് ബര്‍മന്‍. ജനവിധി വിലയിരുത്തി മുമ്പോട്ടു പോയില്ലെങ്കില്‍ ഭാവിയില്‍ പാര്‍ട്ടിയെ മ്യൂസിയത്തില്‍ വെക്കേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു. 

25 വര്‍ഷത്തെ ഭരണത്തിന് ശേഷമുള്ള ഈ കനത്ത തോല്‍വി സൂചിപ്പിക്കുന്നത് സിപിഎമ്മിന്‍റെ അന്ത്യം അടുത്തു എന്നാണ്. പഴഞ്ചന്‍ ആശയങ്ങള്‍ വലിച്ചെറിഞ്ഞ് ആത്മവിമര്‍ശനം നടത്താന്‍ സിപിഎം തയ്യാറാകണം. കാലഹരണപ്പെട്ട ആശയങ്ങളുമായി ഇനിയും മുന്നോട്ട് പോയാല്‍ ജനം താമസിയാതെ സിപിഎമ്മിനെ ചവറ്റുകൊട്ടയില്‍ തള്ളുമെന്നും ജിഷ്ണു ദേബ് ബര്‍മന്‍ പറഞ്ഞു. 

ത്രിപുരയിലെ ചരിലം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കാതെ സിപിഎം സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചത് തോല്‍വി ഭയന്നാണ് എന്നും അദ്ദേഹം ആരോപിച്ചു. ബിജെപി വ്യാപക അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ചാണ് ചരിലത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ നിന്നും സിപിഎം സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചത്.