പശുവിന്‍റെ പേരില്‍ രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകം; രണ്ട് പേരെ തല്ലികൊന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പശുവിന്‍റെ പേരില്‍ രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകം; രണ്ട് പേരെ തല്ലികൊന്നു

ജാര്‍ഖണ്ഡ്: പശുവിന്‍റെ പേരില്‍ രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. പശു മോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ട് പേരെ അടിച്ചു കൊന്നു. ജാര്‍ഖണ്ഡ് ഗോഡ ജില്ലയിലാണ് സംഭവം.ഗ്രാമത്തില്‍ രാത്രിയിലെത്തിയ അഞ്ചംഗസംഘം 13 പശുക്കളെയാണ് മോഷ്ടിച്ചത്.ശബ്ദംകേട്ട് ഉണര്‍ന്ന ചിലര്‍ ഇവരെ കാണുകയും ബഹളംവെച്ച് പ്രദേശത്തെ മറ്റുള്ളവരെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഗ്രാമവാസികള്‍ കവര്‍ച്ചക്കാരില്‍ രണ്ടുപേരെ പിന്തുടര്‍ന്ന് പിടികൂടി. ഇവരെ കെട്ടിയിട്ടാണ് ഒരുകൂട്ടം ആള്‍ക്കാര്‍ മര്‍ദ്ധിച്ചത്.പിടിയിലായ രണ്ട് പേരെ മുളയുടെ വടികൊണ്ടാണ് അടിച്ചു കൊന്നത്.


സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്ത് അടുത്ത കാലത്ത് കന്നുകാലി മോഷണം തുടര്‍ക്കഥയായിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശവാസികള്‍ വളരെയധികംപ്രകോപിതരായിരുന്നു.ഇത് ആദ്യമായിട്ടാണ് ജാര്‍ഖണ്ഡില്‍ ഇത്തരത്തിലൊരു സംഭവം.


LATEST NEWS