ഉന്നാവോ പീഡനക്കേസ്:  ബി​ജെ​പി എം​എ​ൽ​എയെ ഉള്‍പ്പെടുത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉന്നാവോ പീഡനക്കേസ്:  ബി​ജെ​പി എം​എ​ൽ​എയെ ഉള്‍പ്പെടുത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ ബി​ജെ​പി എം​എ​ൽ​എ കു​ൽ​ദീ​പ് സിം​ഗ് സെം​ഗാ​റി​നെ ഉ​ൾ​പ്പെ​ടു​ത്തി സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ഉ​ന്നാ​വോ കേ​സി​ലെ ആ​ദ്യ കു​റ്റ​പ​ത്ര​മാ​ണി​ത്. അ​ഞ്ചു പേ​രാ​ണ് കേ​സി​ൽ പ്ര​തി​ക​ൾ. സെം​ഗാ​റി​ന്‍റെ സ​ഹോ​ദ​ര​നെ​തി​രേ ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കു​റ്റം ചു​മ​ത്തി. ല​ക്നോ സ്പെ​ഷ​ൽ ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് സ​പ്ന ത്രി​പാ​ഠി മു​ന്പാ​കെ​യാ​ണ് സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർപ്പി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണ്‍ നാ​ലി​നാ​ണ് ജോ​ലി ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ശ​ശി സിം​ഗ് പെ​ണ്‍​കു​ട്ടി​യെ എം​എ​ൽ​എ​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ച​ത്. ഇ​വി​ടെ​വ​ച്ച് എം​എ​ൽ​എ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​പ​ണം. പി​ന്നീ​ടു മൂ​ന്നു പേ​ർ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ൽ പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. ജൂ​ണ്‍ 20ന് ​പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ മ​ടി​ച്ചു.സ്വ​ന്തം എം​എ​ൽ​എ​യ്ക്കെ​തി​രേ​യു​ള്ള ആ​രോ​പ​ണ​മാ​യ​തി​നാ​ൽ തു​ട​ക്ക​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ​ത്തി​ൽ വേ​ണ്ട​ത്ര ജാ​ഗ്ര​ത പു​ല​ർ​ത്തി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ നീ​തി തേ​ടി പെ​ണ്‍​കു​ട്ടി മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്കു മു​ന്നി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തോ​ടൊ​പ്പം ജ​ന​രോ​ഷ​വും ശ​ക്ത​മാ​യ​തോ​ടെ അ​ന്വേ​ഷ​ണ​സം​വി​ധാ​ന​ങ്ങ​ൾ ച​ലി​ച്ചു​തു​ട​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ന്നാ​വോ​യി​ൽ ഏ​റെ സ്വാ​ധീ​ന​മു​ള്ള​യാ​ളാ​ണ് ആ​രോ​പ​ണ​വി​ധേ​യ​നാ​യ എം​എ​ൽ​എ. ല​ക്നോ​യി​ൽ​നി​ന്ന് 70 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഉ​ന്നാ​വോ. നാ​ലു​ത​വ​ണ​യാ​യി മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​യാ​ളാ​ണ് കു​ൽ​ദീ​പ് സിം​ഗ്. 

 എം​എ​ൽ​എ​യ്ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ​ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് ആ​യു​ധ​നി​യ​മം ചു​മ​ത്തി ഏ​പ്രി​ൽ മൂ​ന്നി​ന് പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​നെ പോ​ലീ​സ് പി​ടി​കൂ​ടി. ഏ​പ്രി​ൽ അ​ഞ്ചി​ന് ഇ​ദ്ദേ​ഹ​ത്തെ ജ​യി​ലി​ല​ട​ച്ചു. ഇ​തി​നു​പി​ന്നാ​ലെ പി​താ​വ് പ​പ്പു സിം​ഗ് ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ ജ​യി​ലി​ൽ മ​രി​ക്കു​ക​യാ​യി​രു​ന്നു. പ​പ്പു​സിം​ഗി​ന്‍റെ ശ​രീ​ര​ത്തി​ൽ ഗു​രു​ത​ര​മാ​യ മു​റി​വു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.