യമുന നദിയില്‍ ബോട്ട് മറിഞ്ഞ്  23 പേര്‍ മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യമുന നദിയില്‍ ബോട്ട് മറിഞ്ഞ്   23 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ ബാഗ്പതില്‍ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് 23 പേര്‍ മരിച്ചു. 60 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. 12 പേരെ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.

ഹരിയാണയില്‍ നിന്നുള്ളവർ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍ പെട്ടതെന്നാണ് പ്രാഥമിക വിവരങ്ങള്‍. യാത്രക്കാരുടെ എണ്ണം കൂടിയതാണ് അപകട കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം മറ്റൊരു സംഭവത്തില്‍ ബിഹാറിലെ മറാഞ്ചിയില്‍ ഗംഗാ നദിയില്‍ ആറ് പേര്‍ മുങ്ങിമരിച്ചു.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.വന്‍ പോലീസ് സന്നാഹവും ദുരന്ത നിവാരണ സേനയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. .

Baghpat (UP): 6 people dead after a boat carrying over 24 people capsized in river Yamuna; police on the spot, rescue operation underway pic.twitter.com/VzMUivcdSL

— ANI UP (@ANINewsUP) September 14, 2017


LATEST NEWS