ആധാറിന്റെ ഭരണഘടനാ  സാധുത: സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആധാറിന്റെ ഭരണഘടനാ  സാധുത: സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കും

ന്യൂഡല്‍ഹി:ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം  ചെയ്ത്  പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നവംബര്‍ അവസാന വാരം വാദം കേള്‍ക്കും.ആധാറിനെതിരെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടത്.അഞ്ചംഗ ബെഞ്ചാണ് വാദം കേള്‍ക്കുക

സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ സമര്‍പ്പിച്ചിട്ടുള്ള ഒരുകൂട്ടം ഹര്‍ജികളും ഭരണാഘടനാബെഞ്ച് പരിശോധിക്കും. ആധാറിനെതിരായ ഹര്‍ജികളില്‍ കേന്ദ്രം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.

 

പാര്‍ലമെന്റ് പാസ്സാക്കിയ നിയമപ്രകാരമാണ് ആധാര്‍ നിലവില്‍ വന്നതെന്ന്  സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേന്ദ്രം പാസ്സാക്കിയ നിയമം സംസ്ഥാന സര്‍ക്കാരിന എങ്ങനെ ചോദ്യം ചെയ്യാന്‍ കഴിയുമെന്നും സര്‍ക്കാരിനോട് സുപ്രീം കോടതി ചോദിച്ചു.

ആധാര്‍ മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.