ആധാറിന് വേണ്ടി ശേഖരിച്ച ബയോമെട്രിക് വിവരങ്ങള്‍ സുരക്ഷിതമെന്ന് യൂണിക് ഐഡന്റിഫിക്കേഷണ്‍ അതോറിറ്റി ഓഫ് ഇന്ത്യ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആധാറിന് വേണ്ടി ശേഖരിച്ച ബയോമെട്രിക് വിവരങ്ങള്‍ സുരക്ഷിതമെന്ന് യൂണിക് ഐഡന്റിഫിക്കേഷണ്‍ അതോറിറ്റി ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി : ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും പ്രപഞ്ചം നിലനില്‍ക്കുന്നിടത്തോളം ഈ വിവരങ്ങള്‍ ഹാക്ക് ചെയ്യുക അസാധ്യമെന്നും യുഐഡിഎഐ. ആധാറിനായി സ്വീകരിച്ച ബയോമെട്രിക് വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പോലും കൈമാറിയിട്ടില്ല. ദേശീയ അന്വേഷണ ഏജന്‍സികള്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സിഇഒ വ്യക്തമാക്കി. സമൂഹത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും ആധാര്‍ പരിഹാരമല്ലെന്നും അഥോററ്റി കോടതിയെ അറിയിച്ചു.

ബയോമെട്രിക് വെരിഫൈ ചെയ്യാന്‍ ആകാത്തതിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നില്ലേ എന്ന് കോടതി ചോദിച്ചു. ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടാന്‍ കാരണം സംവിധാനത്തിന്റെ മനോഭാവമാണെന്ന് യുഐഡിഎഐ ചൂണ്ടിക്കാട്ടി. അഴിമതിയും കെടുകാര്യസ്ഥതതയുമാണ് കാരണമെന്ന് അതോറിറ്റി വ്യക്തമാക്കി. സമൂഹത്തിലെ എല്ലാ പ്രശങ്ങള്‍ക്കും ആധാര്‍ പരിഹാരമല്ലെന്നും യുഐഡിഎഐ വ്യക്തമാക്കി.