ബിജെപിക്കെതിരായുള്ള പ്രതിപക്ഷ സഖ്യത്തില്‍ ആം ആദ്മി ഉണ്ടാകില്ല: കേജരിവാള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിജെപിക്കെതിരായുള്ള പ്രതിപക്ഷ സഖ്യത്തില്‍ ആം ആദ്മി ഉണ്ടാകില്ല: കേജരിവാള്‍

ന്യൂഡല്‍ഹി: 2019-ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപ്പിക്കെതിരായുള്ള പ്രതിപക്ഷ സഖ്യത്തില്‍ ആം ആദ്മി പാര്‍ട്ടി ഉണ്ടാകില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ വ്യക്തമാക്കി. പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാകുന്ന പാര്‍ട്ടികളുടെ ലക്‌ഷ്യം രാജ്യത്തിന്റെ വികസനം അല്ലെന്നും അദ്ദേഹം ആരോപിച്ചു. ഹരിയാനയിലെ റോത്തക്കില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹരിയാന നിയമസഭയിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആം ആദ്മി എല്ലാ സീറ്റുകളില്‍ നിന്നും മത്സരിക്കും. പൂര്‍ണ്ണ സംസ്ഥാന പദവി ഇല്ലാതെ തന്നെ ഡല്‍ഹിയില്‍ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ആം ആദ്മിയ്ക്ക് കഴിഞ്ഞു. എന്നാല്‍ വേണ്ടത്ര സജ്ജീകരണങ്ങള്‍ ഉണ്ടായിട്ടും ഹരിയാനയ്ക്കു വേണ്ടി മുഖ്യമന്ത്രി മനോഹര്‍ ളാല്‍ ഖട്ട്കര്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു.ജനങ്ങള്‍ക്ക് വേണ്ടി ആം ആദ്മി നടപ്പിലാക്കുന്ന ഓരോ വികസനത്തിനും കേന്ദ്രം തടസ്സം നില്‍കുകയാണ്‌. ഡല്‍ഹിയുടെ വികസനത്തിന് മോഡി തുരങ്കം വയ്ക്കുകയാണെന്നും കേജരിവാള്‍ ആരോപിച്ചു. 
 


LATEST NEWS