കുടുംബസ്വത്തിന് സംരക്ഷണം ഒരുക്കണമെന്നാവശ്യപ്പെട്ട് അബുസലീം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുടുംബസ്വത്തിന് സംരക്ഷണം ഒരുക്കണമെന്നാവശ്യപ്പെട്ട് അബുസലീം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു

ലഖ്നോ: ഉത്തര്‍പ്രദേശിലെ തന്റെ കുടുംബസ്വത്തിന് സംരക്ഷണം ഒരുക്കണമെന്നാവശ്യപ്പെട്ട് അബുസലീം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. 1993 മുംബൈ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനാണു അബുസലീം. മുംബൈ സ്ഫോടനകേസില്‍ മുംബൈ സെന്റര്‍ ജയിലില്‍ ജീവപര്യന്തം തടവില്‍ കഴിയുകയാണ് അബുസലീം.

വക്കീല്‍ മുഖാന്തരമാണ് സലീം കത്തയച്ചിരിക്കുന്നത്. കുടുബസ്വത്തായി ലഭിച്ച ഭൂമി വ്യാജരേഖ ചമച്ച്‌ 2017ല്‍ മറ്റാരോ സ്വന്തമാക്കിയതായും അബുസലീം കത്തില്‍ പറയുന്നു. തങ്ങളുടെ ഭൂമിയില്‍ നിയമപ്രകാരമല്ലാത്ത രീതിയില്‍ കെട്ടിടങ്ങള്‍ പണിയുകയാണെന്നും അത് തടയണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.