അയോധ്യ കേസ്; പുനപരിശോധന ഹർജിയുമായി 40 സാമൂഹ്യപ്രവർത്തകർ സുപ്രീം കോടതിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അയോധ്യ കേസ്; പുനപരിശോധന ഹർജിയുമായി 40 സാമൂഹ്യപ്രവർത്തകർ സുപ്രീം കോടതിൽ

ന്യൂഡൽഹി : അയോധ്യ കേസിൽ പുനപരിശോധന ഹർജിയുമായി 40 സാമൂഹ്യപ്രവർത്തകർ സുപ്രീം കോടതിയെ സമീപിച്ചു. ഇ‌ർഫാൻ ഹബീബ്, പ്രഭാത് പട്നായിക് എന്നിവരുൾപ്പെടെ 40 പ്രമുഖ അക്കാഡമീഷ്യൻമാരും സാമൂഹ്യപ്രവർത്തകരുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. രാജ്യത്തിന്‍റെ സാംസ്കാരിക വൈവിധ്യങ്ങൾക്കും മതേതരത്വത്തിനും എതിരാണ് സുപ്രീം കോടതി വിധിയെന്ന് ഇവർ പറയുന്നു. അയോധ്യ രാമന്‍റെ ജന്മഭൂമിയായിരിക്കാമെങ്കിലും അവിടെ ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിച്ചതെന്നതിന് ഒരു തെളിവും ഇല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.