വിനോദ സഞ്ചാരികളുടെ ബസ്സ് മറിഞ്ഞ് 28 മരണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 വിനോദ സഞ്ചാരികളുടെ ബസ്സ് മറിഞ്ഞ് 28 മരണം

പോര്‍ച്ചുഗല്‍: പോര്‍ച്ചുഗലിലെ മദീറ ഐലന്റില്‍ ബസ് മറിഞ്ഞ് വന്‍ ദുരന്തം. ജര്‍മന്‍ വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ബസ് അപകടത്തില്‍ പെട്ടാണ് 28 പേര്‍ മരിച്ചിരിക്കുന്നത്. അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. മദീറ ഐലന്റിലെ കോര്‍ണികോ നഗരത്തിന് സമീപത്താണ് ബസ് മറിഞ്ഞത്. പ്രാദേശിക സമയം വൈകീട്ട് 6.30 നാണ് അപകടം നടന്നത്. 

സമീപത്തെ ജംഗ്ഷനില്‍ വെച്ച് നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. മരിച്ചവരില്‍ 11 പേര്‍ പുരുഷന്മാരും 17 പേര്‍ സ്ത്രീകളുമാണ്. 55 പേരാണ് ബസിലുണ്ടായിരുന്നത്. ബസിലുണ്ടായിരിന്നവര്‍ക്ക് പുറമെ പരിസരത്തുണ്ടായിരുന്ന ചിലര്‍ക്കും പരിക്കേറ്റതായാണ് സൂചന. അപകട സ്ഥലം പൊലീസെത്തി സീല്‍ ചെയ്തു. ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ചെല മെര്‍ക്കലിനെ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ആന്റോണിയോ കോസ്റ്റ ദുഖം അറിയിച്ചു.


LATEST NEWS