മീററ്റില്‍ മൂന്നു വയസുള്ള പെണ്‍കുട്ടിയുടെ വായില്‍ യുവാവ് പടക്കംവച്ച് പൊട്ടിച്ചു; കുട്ടി അത്യാസന്ന നിലയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 മീററ്റില്‍ മൂന്നു വയസുള്ള പെണ്‍കുട്ടിയുടെ വായില്‍ യുവാവ് പടക്കംവച്ച് പൊട്ടിച്ചു; കുട്ടി അത്യാസന്ന നിലയില്‍

ലക്‌നോ: മീററ്റില്‍ മൂന്നു വയസുള്ള പെണ്‍കുട്ടിയുടെ വായില്‍ യുവാവ് പടക്കംവച്ച് പൊട്ടിച്ചു.ചൊവ്വാഴ്ച ദോരല റോഡിലെ മിലാകിലായിരുന്നു സംഭവം.സ്‌ഫോടനത്തില്‍ ഗുരുതര പരിക്കേറ്റ പെണ്‍കുഞ്ഞ് ഇപ്പോഴും അത്യാസന്ന നിലയില്‍ തുടരുകയാണ്.കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
ദീപാവലി ആഘോഷത്തിനിടെയാണ് യുവാവ് പെണ്‍കുഞ്ഞിന്റെ വായില്‍ പടക്കംവച്ച് പൊട്ടിച്ചത്. പെണ്‍കുട്ടിയുടെ വായില്‍ അമ്പതോളം കുത്തിക്കെട്ടുകളാണ് വേണ്ടിവന്നത്. മാത്രമല്ല, മുറിവുകളില്‍ അണുബാധ ഉണ്ടായതോടെ കുട്ടി ഗുരുതരാവസ്ഥയിലാണ്.

പ്രദേശവാസിയായ ഹര്‍പാല്‍ ആണ് ക്രൂരകൃത്യം നടത്തിയത്. പെണ്‍കുട്ടിയുടെ പിതാവ് ശശി കുമാര്‍ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണ്.
 


LATEST NEWS