ത​മിഴ്നാട്ടിലെ തി​രു​ച്ചി​റ​പ്പ​ള്ളി​യി​ല്‍ വാഹനാപകടം; 10 മരണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ത​മിഴ്നാട്ടിലെ തി​രു​ച്ചി​റ​പ്പ​ള്ളി​യി​ല്‍ വാഹനാപകടം; 10 മരണം

ത​മിഴ്നാട്ടിലെ തി​രു​ച്ചി​റ​പ്പ​ള്ളി​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ 10 പേ​ര്‍ മ​രി​ച്ചു.  മ​ധു​ര-​തി​രു​ച്ചി​റ​പ്പ​ള്ളി ദേ​ശീ​യപാ​ത​യി​ല്‍ തു​വ​ര​ന്‍​കു​റി​ച്ചി​യി​ലാ​ണ് അ​പ​ക​ടം. മൂ​ന്നു സ്ത്രീ​ക​ളും ര​ണ്ടു കു​ട്ടി​ക​ളും മരിച്ചവരില്‍ ഉൾപ്പെടുന്നു.

നാ​ഗ​ര്‍​കോ​വി​ലി​ല്‍ നി​ന്ന് തി​രു​പ്പ​തി​യി​ലേ​ക്ക് പോ​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ട്രാ​വ​ല​ര്‍ വ​ഴി​യ​രികി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.  പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.