ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും

ഇന്ത്യയുടെ പ്രിയപ്പെട്ട നദി ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിൽ എത്തിക്കും. ദുബായിൽ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെ മാത്രമേ മുംബൈയിലേക്ക് മൃതദേഹം എത്തിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. ഫോറൻസിക്​ നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്​. പോസ്​റ്റ്​ മോർട്ടം റിപ്പോർട്ടും ഉടൻ ലഭിക്കും. ഫൊറൻസിക്-രക്തപരിശോധനാ ഫലങ്ങൾ കൂടി കിട്ടാനുണ്ട്. ഇതുകൂടി ലഭിച്ചതിന് ശേഷം വൈകീട്ടത്തോടെ ചാർട്ടേർഡ് വിമാനത്തിൽ മുംബൈയിൽ മൃതദേഹം എത്തിക്കും.

 

#Repost @spotboye @faroutakhtar Visits @anilskapoor's Residence with his Mom Honey Irani Post Demise of #Sridevi #RIPSridevi #followme for more updates @manav.manglani

A post shared by Manav Manglani (@manav.manglani) on Feb 25, 2018 at 10:27pm PST

ദുബൈയിൽ നടൻ മോഹിത്​ മർവയുടെ വിവാഹച്ചടങ്ങിനെത്തിയ ശ്രീദേവി ശനിയാഴ്​​ച രാത്രി ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. താമസിക്കുന്ന ഹോട്ടലിലെ ബാത്​റൂമിൽ ​തെന്നിവീണ ശ്രീദേവിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. ശ്രീദേവിക്ക്​ നേരത്തെ ആരോഗ്യ പ്രശ്​നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഇതിന്​ മുമ്പ്​ ഹൃദയാഘാതവും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു.