ആധാറിനെക്കുറിച്ചുള്ള ശരിയും തെറ്റും അറിയാം;  പലര്‍ക്കും ഇന്നും വ്യക്തമല്ല എന്താണ് ഈ ആധാര്‍; ഇങ്ങനെയൊരു തിരിച്ചറിയല്‍ കാര്‍ഡിന്റെ പ്രസക്തിയെന്താണ്‌? ആധാര്‍ ഇല്ലെങ്കില്‍ എന്താണ് പ്രശ്നം?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആധാറിനെക്കുറിച്ചുള്ള ശരിയും തെറ്റും അറിയാം;  പലര്‍ക്കും ഇന്നും വ്യക്തമല്ല എന്താണ് ഈ ആധാര്‍; ഇങ്ങനെയൊരു തിരിച്ചറിയല്‍ കാര്‍ഡിന്റെ പ്രസക്തിയെന്താണ്‌? ആധാര്‍ ഇല്ലെങ്കില്‍ എന്താണ് പ്രശ്നം?

ആധാർ.Unique Identification Authority of India (UIDAI)   . ഇന്ത്യയിലെ കേന്ദ്രസർക്കാർ എല്ലാ പൗരന്മാർക്കും നൽകാനുദ്ദേശിക്കുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയൽ നമ്പർ ആണ് ആധാർ. യു.ഐ.ഡി. (യുനീക്ക് ഐഡന്റിറ്റി) എന്നും അറിയപ്പെടുന്നു. ഇന്ത്യയിലെ ആസൂത്രണകമ്മീഷനു കീഴിൽ എക്സിക്യുട്ടീവ് ഓർഡർ പ്രകാരം രൂപീകരിചിട്ടുള്ള യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.) എന്ന ഏജൻസിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.  വ്യക്തികളുടെ തിരിച്ചറിയൽ വിവരങ്ങൾക്കു പുറമേ വിരലടയാളം, കണ്ണിന്റെ ഐറിസ് വിവരം എന്നീ ബയോമെട്രിക് വിവരങ്ങളും ഈ പദ്ധതിയിൽ ശേഖരിക്കുന്നു.

നാഷനൽ ഇൻഫോർമാറ്റിക്സ് സെൻറർ, ഐഐടി കാൺപൂർ, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഇന്ത്യൻ ടെലിഫോണിക്ക് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഇലക്ട്രോണിക്സ് കോർപറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ്, ഇൻറലിജൻസ് ബ്യൂറോ എന്നിവയുടെ പ്രതിനിധികൾ അടങ്ങിയ സാങ്കേതിക സമിതിയാണു ഇത്തരമൊരു തിരിച്ചറിയൽ കാർഡ് ശുപാർശ ചെയ്തത്. 2010 സെപ്റ്റംബർ 29 ന് പ്രധാനമന്ത്രി മൻമോഹൻ സിങ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് താമസിക്കുന്ന ഒരോ വ്യക്തിക്കും തിരിച്ചറിയൽ കാർഡ് നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യം. 2011-ൽ ഈ പദ്ധതി പൂണ്ണമായി നടപ്പിലാകും എന്നു കരുതുന്നു.

 
2011 ഫെബ്രുവരി 24 ന് ആധാർ പദ്ധതിയിയുടെ കേരളത്തിലെ ഉദ്ഘാടനം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നിർവ്വഹിച്ചു. യുണിക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അശോക് ദൽവായ് ചടങ്ങിൽ പങ്കെടുത്തു. കേരളത്തിൽ അക്ഷയ, കെൽട്രോൺ, ഐ.ടി. അറ്റ് സ്‌കൂൾ എന്നീ മൂന്ന് സർക്കാർ ഏജൻസികളെയാണ് ആധാർ പദ്ധതിയുടെ വിവരശേഖരണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ആധാർ പദ്ധതി സംസ്ഥാനത്ത് അടിച്ചേൽപ്പിക്കില്ലെന്നും വ്യക്തിയുടെ അനുമതിയില്ലാതെ കേരളത്തിൽ ആധാറിനാവശ്യമായ വിവരശേഖരണം സംസ്ഥാന സർക്കാർ നടത്തില്ലെന്നും ഈ പദ്ധതി എന്താണെന്നും ഇതിന്റെ ഗുണദോഷവശങ്ങൾ എന്തെല്ലാമാണെന്നും പൊതുജനങ്ങളെ അറിയിക്കുന്നതിനാവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ കൈക്കൊളളുമെന്നും അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച് ആധാർ പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ് വെയറിലേക്ക് കേന്ദ്രസർക്കാർ മാറ്റിയെന്നും കേരളത്തിൽ ഈ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വി.എസ് അചുതാനന്ദൻ പറഞ്ഞിരുന്നു പലയിടങ്ങളിൽ നിന്നും വിമർശന ങ്ങളുയർന്നു വന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യം പറഞ്ഞത്. കേരളത്തിൽ ഇതുമായി ബന്ധപ്പെട്ട വിവരശേഖരണം നടന്നുവരികയാണ്.

2009 ഓഗസ്റ്റിലാണ് ഇൻഫോസിസിസ് കമ്പനിയുടെ മുൻ ചെയർമാനായിരുന്ന നന്ദൻ നിലേക്കനിയുടെ നേതൃത്ത്വത്തിൽ യു ഐ ഡി അതോറിറ്റി പ്രവർത്തിച്ച് തുടങ്ങിയത്. 2010 സെപ്തംബർ 29-ന് മഹാരാഷ്ട്രയിലെ നന്ദർബാറിലെ തെംപാലി പട്ടിക വർഗ ഗ്രാമത്തിലാണ് ആധാർ വിതരണത്തിന്റെ ഉദ്ഘാടനം നടന്നത്. 782474317884 നമ്പരുള്ള ആദ്യത്തെ ആധാർ, രജന സോണെവാനെ എന്ന ഗിരിവർഗ വനിതക്ക് നൽകി പദ്ധതിക്ക് ഇന്ത്യയിൽ തുടക്കം കുറിച്ചു. മഹാരാഷ്ട്രയിലെ 1098 പേരുള്ള ഈ ഗ്രാമമായിരിയ്ക്കും ഇന്ത്യയിലെ ആദ്യ ആധാർ ഗ്രാമം
 

ഓരോ വ്യക്തിയുടേയും വിരലടയാളവും കൃഷ്ണമണിയുടെ അടയാളവും മറ്റു തിരിച്ചറിയൽ സൂചകങ്ങളും രേഖപ്പെടുത്തും.
ഇന്ത്യയിൽ എവിടെയും സാധുവായ ഒറ്റ തിരിച്ചറിയൽ ചട്ടക്കൂടിന് അസ്തിവാരമുണ്ടാക്കും.
ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ച് വ്യക്തിഗത തിരിച്ചറിയൽ നമ്പർ നൽകുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.
സർക്കാർ ഓഫീസുകൾ, ബാങ്ക്, പോസ്റ്റ്‌ ഓഫിസ്,സ്കൂൾ , ആശുപത്രികൾ തുടങ്ങി എവിടെയും ഉപയോഗിക്കുന്ന തരത്തിലുള്ളതാണ്‌ ഈ വിവിധോദ്ദേശ രേഖ.
ഇന്റർനെറ്റ്‌ , മൊബൈൽ ഫോൺ എന്നിവയിലൂടെ വിവരങ്ങൾ കൈമാറാനും, പരിശോധിക്കാനും, നിയന്ത്രിക്കാനും കഴിയും.
വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കും.
ആധാര്‍ കാര്‍ഡ്‌

ആധാര്‍ എന്താണ്?
-   ഓരോ വ്യക്തികള്‍ക്കും അവരുടെതായ തിരിച്ചറിയല്‍ നമ്പര്‍ കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ കാര്‍ഡു മുഖേന നല്‍കുന്നു. 12 അക്ക നമ്പര്‍ ഉള്‍ക്കൊള്ളുന്ന കാര്‍ഡ്‌ വ്യക്തികളുടെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. 2010 സെപ്റ്റംബര്‍ 29 ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. UIDAI – യുണീക് ഐഡന്റിറ്റി ആണ്ട് ഡവലപ്പ്മെന്‍റ് അതോരോറ്റി ഓഫ് ഇന്ത്യ എന്ന ഏജന്‍സിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വ്യക്തികളുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ക്ക് പുറമേ കണ്ണിന്‍റെ ഐറിസ്,വിരലടയാളം,ഫോട്ടോ എന്നീ ബയോമെട്രിക് വിവരങ്ങളും ഈ പദ്ധതിയില്‍ ശേഖരിക്കുന്നു.

-   12 അക്ക നമ്പര്‍ അടങ്ങുന്ന ആധാര്‍ കാര്‍ഡ്‌ വ്യക്തികളുടെ തിരിച്ചറിയല്‍ രേഖയായും അഡ്രസ്‌ രേഖയായും ഇന്ത്യയില്‍ എവിടെയും ഉപയോഗിക്കാം. ഇന്ത്യ പോസ്റ്റല്‍ വകുപ്പ് വഴിയാണ് ആധാര്‍ കാര്‍ഡ്‌ വ്യക്തികള്‍ക്ക് അയക്കുന്നത്.വ്യക്തിപരമായി ലഭിക്കാത്തവര്‍ക്ക്‌ ഇ-ആധാര്‍ UIDAI വെബ്സൈറ്റ് വഴി ഡൌണ്‍ലോഡ്‌ ചെയ്തെടുക്കാം.

-   ഇന്ത്യയിലെ ഏതൊരു വ്യക്തിക്കും വയസ്സിന്‍റെ അടിസ്ഥാനത്തില്‍ ആധാര്‍ ലഭിക്കും.

-   ആധാര്‍ കാര്‍ഡിനായി ഓരോ വ്യക്തിയും സര്‍ക്കാര്‍ പറയുന്ന സ്ഥലങ്ങള്‍ വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ രജിസ്ടര്‍ ചെയ്യാം.

-   ഓരോ ആധാര്‍ നമ്പരും ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ പ്രധാന പങ്കു വഹിക്കുന്നു.

-   ആധാര്‍ ബാങ്കുകള്‍ വഴിയും മറ്റുമായി ലിങ്ക് ചെയ്തിരിക്കുന്നു.

-   വന്നു കൂടാവുന്ന തെറ്റുകളും തട്ടിപ്പുകളും പരമാവധി കുറയ്ക്കാം.

-   ഓണ്‍ലൈന്‍ വഴി ഒരാളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാം.

-   ജനസമൂഹത്തെ ജാതി,മതം,വയസ്സ്,ഭൂമിശാസ്ത്രം,സംസ്ഥാനം എന്നീ തലങ്ങളില്‍ തരം തിരിക്കാന്‍ പറ്റും.

നാഷണല്‍ ഇന്‍ഫോര്‍മോട്രിക്സ് സെന്‍റര്‍,ഐഐടി കാണ്പൂര്‍,ഭാരത്‌ ഇലെക്ട്രോണിക് ലിമിറ്റഡ്,ഇന്ത്യ ടെലിഫോണിക് ഇന്‍ഡസ്ട്രിസ് ലിമിറ്റഡ്,ഇന്‍റ്റലിജെന്‍സ് ബ്യൂറോ,ഇലെക്ട്രോനിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നീ ഏജന്‍സികളാണ് ആധാര്‍ കാര്‍ഡിനായി കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.

 

 

ആധാര്‍ ശരിയും തെറ്റും

ആധാര്‍ ശരിയായ വസ്തുതകള്‍
ഇന്ത്യയിലെ എല്ലാ വ്യക്തികള്‍ക്കും,കുട്ടികള്‍,ശിശുക്കള്‍,എന്നിവര്‍ക്കും 12 അക്ക നമ്പറില്‍ തിരിച്ചറിയല്‍ രേഖ നല്‍കുന്നു.
ഇന്ത്യയിലെ താമസക്കാര്‍ക്ക് മുഴുവനും പ്രത്യേക തിരിച്ചറിയല്‍ രേഖ നല്‍കുന്നു.
എല്ലാ വ്യക്തികളുടെയും മുഴുവന്‍ വിവരങ്ങളും ഈ നമ്പറില്‍ ശേഖരിച്ചിട്ടുണ്ട്. ജനസംഖ്യാ പരമായതും ബയോമെട്രിക്കും ആയ വിവരങ്ങള്‍ ശേഖരിക്കുവാന്‍ എളുപ്പം സാധിക്കുന്നു.
ഇത് ലഭിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ സൗജന്യ സേവനങ്ങള്‍ നല്‍കുന്നു.
ഓരോ വ്യക്തിക്കും പ്രത്യേകം ആധാര്‍ കാര്‍ഡ്‌ നല്‍കുന്നു.
ആധാര്‍ കാര്‍ഡ്‌ രാജ്യവ്യാപകമായി സര്‍ക്കാരില്‍ നിന്നും ലഭിക്കാവുന്ന സേവനങ്ങള്‍ക്ക് വ്യക്തിഗതമായി ഉപയോഗിക്കാം.റേഷന്‍കാര്‍ഡ്‌,പാസ്പോര്‍ട്ട്  മുതലായവ
അതെ/അല്ല ഉത്തരങ്ങള്‍ UIDAI നമ്പറുകള്‍ പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുന്നു.
ആധാര്‍ തെറ്റായ വസ്തുതകള്‍
വെറുമൊരു കാര്‍ഡ്‌ അല്ല
ഒരു കുടുംബത്തിന് ഒരു ആധാര്‍ കാര്‍ഡ്‌ എന്ന രീതിയില്‍ അല്ല നല്‍കുന്നത്
മതം,ജാതി,ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ തരം തിരിക്കുവാനല്ല.
എല്ലാവര്ക്കും നിര്‍ബന്ധമല്ല എന്ന വിശ്വാസം ശരിയല്ല
ഓരോ വ്യക്തികള്‍ക്കും രണ്ടു തരത്തിലുള്ള ആധാര്‍ കാര്‍ഡ്‌ ലഭ്യമല്ല.
ആധാര്‍ കാര്‍ഡ്‌ ഉണ്ടെങ്കിലും വേറെ രേഖകള്‍ വേണ്ട എന്നത് ശരിയല്ല. പാസ്പോര്‍ട്ട്, റേഷന്‍കാര്‍ഡ്‌ എന്നീ രേഖകള്‍ ആവശ്യമാണ്‌.
UIDAI – ശേഖരിച്ച വസ്തുതകള്‍ മറ്റുള്ള പൊതുമേഖല പ്രൈവറ്റ് ഏജന്‍സികള്‍ക്ക് അവരുടെതായ താല്പര്യങ്ങള്‍ക്ക് ആയി നല്‍കില്ല.
 

ചിഹ്നം
മഞ്ഞ സൂര്യനും നടുവിൽ വിരലടയാളവും ഉള്ള ലഘുചിത്രം ആണ് ആധാറിന്റെ ചിഹ്നം (logo ).ഇത് രൂപ കല്പന ചെയ്ത അതുൽ സുധാകർറാവു ,ഒരു ലക്ഷം രൂപാ സമ്മാനം നേടി. ദേശ വ്യാപകമായി നടന്ന ചിഹ്ന മത്സരത്തിൽ 2000 പേർ പങ്കെടുത്തു.

പദ്ധതിയുടെ ആരംഭം
2009 ഓഗസ്റ്റിലാണ് ഇൻഫോസിസിസ് കമ്പനിയുടെ മുൻ ചെയർമാനായിരുന്ന നന്ദൻ നിലേക്കനിയുടെ നേതൃത്ത്വത്തിൽ യു ഐ ഡി അതോറിറ്റി പ്രവർത്തിച്ച് തുടങ്ങിയത്. 2010 സെപ്തംബർ 29-ന് മഹാരാഷ്ട്രയിലെ നന്ദർബാറിലെ തെംപാലി പട്ടിക വർഗ ഗ്രാമത്തിലാണ് ആധാർ വിതരണത്തിന്റെ ഉദ്ഘാടനം നടന്നത്. 782474317884 നമ്പരുള്ള ആദ്യത്തെ ആധാർ, രജന സോണെവാനെ എന്ന ഗിരിവർഗ വനിതക്ക് നൽകി പദ്ധതിക്ക് ഇന്ത്യയിൽ തുടക്കം കുറിച്ചു. മഹാരാഷ്ട്രയിലെ 1098 പേരുള്ള ഈ ഗ്രാമമായിരിയ്ക്കും ഇന്ത്യയിലെ ആദ്യ ആധാർ ഗ്രാമം. 

പി.എഫ്. ആനുകൂല്യത്തിന് ആധാർ
എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷനു (ഇ.പി.എഫ്.ഒ.) കീഴിൽ വരുന്ന അഞ്ച് കോടി പേർക്ക് ആനുകൂല്യങ്ങൾ ലഭിക്കാൻ ആധാർ നമ്പറുകൾ നിർബന്ധമാക്കിയിട്ടുണ്ട്. പെൻഷൻകാരായ അംഗങ്ങളുടെ ആധാർ നമ്പറുകൾ ബാങ്കുകൾ വഴി ശേഖരിക്കും. സേവനങ്ങൾ മെച്ചപ്പെടുത്താൻ ആധാർ നമ്പറുകൾ ഉപയോഗിക്കാനാണ് ഇ.പി.എഫ്.ഒ. തീരുമാനം. 

 

 

 

പ്രത്യേകതകൾ

 

ഓരോ വ്യക്തിയുടേയും വിരലടയാളവും കൃഷ്ണമണിയുടെ അടയാളവും മറ്റു തിരിച്ചറിയൽ സൂചകങ്ങളും രേഖപ്പെടുത്തും.
ഇന്ത്യയിൽ എവിടെയും സാധുവായ ഒറ്റ തിരിച്ചറിയൽ ചട്ടക്കൂടിന് അസ്തിവാരമുണ്ടാക്കും.
ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ച് വ്യക്തിഗത തിരിച്ചറിയൽ നമ്പർ നൽകുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.
ഓരോ പൌരന്റെയും ആരോഗ്യ രേഖകൂടിയാണ് ആധാർ. ഓരോ ആശുപത്രി സന്ദർശനവും ,ആരോഗ്യ സ്ഥിതിയും ലഭ്യമായ ചികിത്സ അടക്കമുള്ള വിവരങ്ങൾ കാർഡിലേക്ക് ശേഖരിക്കും.
സർക്കാർ ഓഫീസുകൾ, ബാങ്ക്, പോസ്റ്റ്‌ ഓഫിസ്,സ്കൂൾ , ആശുപത്രികൾ തുടങ്ങി എവിടെയും ഉപയോഗിക്കുന്ന തരത്തിലുള്ളതാണ്‌ ഈ വിവിധോദ്ദേശ രേഖ.
ഇന്റർനെറ്റ്‌ , മൊബൈൽ ഫോൺ എന്നിവയിലൂടെ വിവരങ്ങൾ കൈമാറാനും, പരിശോധിക്കാനും, നിയന്ത്രിക്കാനും കഴിയും.
വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കും.
വിവരശേഖരണം
ഇന്ത്യയിൽ സ്ഥിരതാമസക്കാരായ, കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും നൽകുന്ന 12 അക്ക നമ്പറിനെയാണ് ആധാർ എന്നറിയപ്പെടുന്നത്. കേന്ദ്രസർക്കാർ രൂപീകരിച്ചിട്ടുള്ള യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിനാണ് ആധാർ നൽകാനുള്ള ചുമതല. ഓരോ പ്രദേശത്തും താമസക്കാരായ എല്ലാവരുടെയും വിവരങ്ങൾ ക്രോഡീകരിച്ചു വയ്ക്കുന്നു. പ്രത്യേക തിരിച്ചറിയൽ നമ്പറിനോടും, പ്രാഥമിക വിവരങ്ങളോടുമൊപ്പം, അവരുടെ വിരലടയാളം, കണ്ണുകളുടെ ചിത്രം, ഫോട്ടോ എന്നിവയും ഉൾപ്പെടുത്തുന്ന വിവരങ്ങളാണ് ആധാറിൽ രേഖപ്പെടുത്തുക. 

വിരലടയാളം, കണ്ണുകളുടെ ചിത്രം

കൈവിരലുകളിലെ അടയാളങ്ങൾ ഓരോരുത്തർക്കും പ്രത്യേകതകളുള്ളതിനാൽ തിരിച്ചറിയൽ രേഖയായി നേരത്തെ തന്നെ ഉപയോഗിച്ചു വരുന്നു. എന്നാൽ കൃഷ്ണമണിയുടെ മധ്യഭാഗത്തിനുചുറ്റും കാണുന്ന നിറമുള്ള വളയമായ ഐറിസിന്റെ ചിത്രത്തിൽ കാണുന്ന പാറ്റേൺ, ഓരോരുത്തരിലും പ്രത്യേകതകളുള്ളതാണ്. ഒരിക്കലും ഐറിസിന്റെ പാറ്റേൺ ഒരുപോലെയിരിക്കില്ല. പേര്, വീട്ടുപേര് തുടങ്ങിയ പ്രാഥമിക വിവരങ്ങൾ, ഫോട്ടോ, വിരലടയാളം, ഐറിസ് തിരിച്ചറിയൽ ഇവയെല്ലാം കൂടി ഒന്നിപ്പിച്ച് നൽകുന്ന ആധാറിൽ വ്യത്യസ്തരായ രണ്ടുപേരെ ഒരിക്കലും ഒരാളെന്ന് സംശയിക്കേണ്ടി വരുന്നില്ല.  

ആധാർ ലഭിക്കാൻ

നിലവിലുള്ള തിരിച്ചറിയൽ രേഖകളായ റേഷൻകാർഡ്, ഇലക്ഷൻ ഐഡി തുടങ്ങിയ രേഖകൾ സഹിതം ആധാറിൽ പേര് ചേർക്കുന്നതിനായി തുറക്കുന്ന ബൂത്തുകളിൽ എത്തണം. പ്രാഥമിക വിവരങ്ങൾ കംപ്യൂട്ടറിൽ ശേഖരിക്കുന്നതോടൊപ്പം തന്നെ മുഖത്തിന്റെ ചിത്രം, വിരലടയാളങ്ങൾ, ഐറിസ് ചിത്രം എന്നിവയും മെഷീനുകൾ ഉപയോഗിച്ച് രേഖപ്പെടുത്തും 

നൽകേണ്ട വിവരങ്ങൾ

പേര്
ജനനത്തീയതി
ആൺ/പെൺ
വിലാസം
രക്ഷകർത്താവിന്റെ വിവരങ്ങൾ (കുട്ടികളാണെങ്കിൽ)
ഫോൺ നമ്പർ, ഇമെയിൽ (optional))
ആവശ്യമായ ബയോമെട്രിക് വിവരങ്ങൾ
ഫോട്ടോ
പത്തു വിരലടയാളങ്ങൾ
കൃഷ്ണമണിയുടെ ചിത്രം

തിരിച്ചറിയൽ രേഖകൾ
(പേരും ഫോട്ടോയും ഉള്ളത്. തിരിച്ചറിയൽ രേഖകളുടെ കോപ്പിയിൽ ഒരു എ ക്ലാസ് ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്യണം.ഫോട്ടോ ഇല്ലാത്ത രേഖകൾ സ്വീകരിക്കുന്നതല്ല.)

പാസ്പോർട്ട്
പാൻകാർഡ്
റേഷൻകാർഡ് /PDS ഫോട്ടോ കാർഡ്
വോട്ടർ കാർഡ്
ഡ്രൈവിങ് ലൈസൻസ്
സർക്കാർ നൽകുന്ന ഫോട്ടോ പതിച്ച ഐഡി കാർഡുകൾ
NREGS തൊഴിൽ രേഖ
ഒരു വിദ്യാഭ്യാസസ്ഥാപനം നൽകുന്ന ഐഡി കാർഡ്
Arms ലൈസൻസ്
ഫോട്ടോ പതിച്ച ബാങ്ക് എടിഎം കാർഡ്
ഫോട്ടോ പതിച്ച ക്രെഡിറ്റ് കാർഡ്
ഫോട്ടോ പതിച്ച പെൻഷണർ കാർഡ്
ഫോട്ടോ പതിച്ച സ്വാതന്ത്ര്യസമരസേനാനിയാണെന്ന കാർഡ്
ഫോട്ടോ പതിച്ച കിസാൻ പാസ്ബുര്ര്
CGHS / ECHS ഫോട്ടോ കാർഡ്
പോസ്റ്റൽ വകുപ്പ് നൽകുന്ന ഫോട്ടോ പതിച്ച അഡ്രസ് കാർഡ്

 

 

തിരിച്ചറിയൽ വിലാസത്തിനു വേണ്ട രേഖകൾ
(പേരും വിലാസവും ഉള്ളത്)

പാസ്പോർട്ട്
ബാങ്ക് സ്റ്റേറ്റ്മെന്റ്/പാസ്ബുക്ക്
പോസ്റ്റ് ഓഫീസ് അക്കൌണ്ട് സ്റ്റേറ്റ്മെന്റ്/പാസ്ബുക്ക്
റേഷൻകാർഡ്
വോട്ടർ കാർഡ്
ഡ്രൈവിങ് ലൈസൻസ്
സർക്കാർ നൽകുന്ന ഐഡി കാർഡ്
കറണ്ട് ബിൽ (മൂന്നുമാസത്തിനുള്ളിലുള്ളത്)
വാട്ടർ ബിൽ (മൂന്നുമാസത്തിനുള്ളിലുള്ളത്)
ടെലിഫോൺ ലാൻഡ് ലൈൻ ബിൽ (മൂന്നുമാസത്തിനുള്ളിലുള്ളത്)
പ്രോപ്പെർട്ടി ടാക്സ് റെസീപ്റ്റ് (മൂന്നുമാസത്തിനുള്ളിലുള്ളത്)
ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റ് (മൂന്നുമാസത്തിനുള്ളിലുള്ളത്)
ഇൻഷുറൻസ് പോളിസി
ഒരു ബാങ്ക് ലെറ്റർ ഹെഡിൽ നൽകുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
ഒരു രജിസ്ട്രേഡ് കമ്പനി ലറ്റർ ഹെഡിൽ നൽകുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
ഒരു അംഗീകൃത വിദ്യാഭ്യാസ സ്ഥാപനം ലറ്റർ ഹെഡിൽ നൽകുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
NREGS തൊഴിൽ‌ രേഖ
Arms ലൈസൻസ്
പെൻഷണർ കാർഡ്
സ്വാതന്ത്ര്യസമരസേനാനിയാണെന്ന രേഖ
കിസാൻ പാസ്ബുക്ക്
CGHS / ECHS കാർഡ്
ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസർ, MP, MLA എന്നിവരാരെങ്കിലും
ലെറ്റർ ഹെഡിൽ നൽകുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
പഞ്ചായത്ത് പ്രസിഡന്റ്, വില്ലേജ് ഓഫീസർ എന്നിവരാരെങ്കിലും
ലെറ്റർ ഹെഡിൽ നൽകുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
ഇൻകംടാക്സ് അസസ്മെന്റ് ഓർഡർ
വാഹനരജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
രജിസ്ട്രേഡ് സെയിൽ, ലീസ്, വാടക ഉടമ്പടി
* പോസ്റ്റൽ വകുപ്പ് നൽകുന്ന അഡ്രസ് കാർഡ്
സംസ്ഥാന സർക്കാർ നൽകുന്ന ഫോട്ടോ പതിച്ച ജാതി ഡോമിസൈൽ സർട്ടിഫിക്കറ്റ്
ജനനത്തീയതി തെളിയിക്കുന്നതിനുള്ള രേഖകൾ
(പേരും ജനനത്തീയതിയും ഉണ്ടാകണം)

ജനനസർട്ടിഫിക്കറ്റ്
SSLC ബുക്ക്/സർട്ടിഫിക്കറ്റ്
പാസ്പോർട്ട്
ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസർ തന്റെ ലറ്റർഹെഡിൽ സാക്ഷ്യപ്പെടുത്തി നൽകുന്ന ജനനത്തീയതി

 

(കടപ്പാട്: വികാസ്പീഡിയ)