സംഗീതം രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുമെന്ന്‍  ബോളിവുഡ് ഗായകന്‍ അദ്‌നാന്‍ സമി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സംഗീതം രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുമെന്ന്‍  ബോളിവുഡ് ഗായകന്‍ അദ്‌നാന്‍ സമി

ശ്രീനഗര്‍: സംഗീതം രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുമെന്ന്‍  ബോളിവുഡ് ഗായകന്‍ അദ്‌നാന്‍ സമി. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും കാര്യത്തിലും ഇത് ബാധകമെന്നും  അദ്‌നാന്‍ സമി പറഞ്ഞു. .

ശ്രീനഗറില്‍ സംഗീത പരിപാടി അവതരിപ്പിക്കാനെത്തിയതായിരുന്നു അദേഹം.  ജനങ്ങളുമായുള്ള ബന്ധത്തിനും സ്‌നേഹത്തിനും സംഗീതം പ്രധാന പങ്കാണ് വഹിക്കുന്നത്. ഇത്തരത്തിലുള്ള പൊരുത്തം എപ്പോഴും തുടരണമെന്നും അദേഹം പറഞ്ഞു.

സംഗീത പരിപാടിക്ക് അവസരമൊരുക്കിയതിന് ജമ്മു കശ്മീര്‍ സര്‍ക്കാരിന് അദ്ദേഹം നന്ദി പറഞ്ഞു.  ലോകത്തിലെ എല്ലാ സഞ്ചാരികളും കശ്മീരില്‍ എത്തി ദൈവം ഭൂമിക്ക് അനുഗ്രഹിച്ച നല്‍കിയ സൗന്ദര്യം ആസ്വദിക്കണമെന്നാണ് ആഗ്രഹം. സമി പറയുന്നു,