എൽ.കെ.അഡ്വാനിയെ രാഷ്ട്രപതി സ്ഥാനാർഥിയാക്കണമെന്ന ആവശ്യവുമായി  തലസ്ഥാന നഗരത്തിൽ വ്യാപക   പോസ്റ്ററുകൾ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എൽ.കെ.അഡ്വാനിയെ രാഷ്ട്രപതി സ്ഥാനാർഥിയാക്കണമെന്ന ആവശ്യവുമായി  തലസ്ഥാന നഗരത്തിൽ വ്യാപക   പോസ്റ്ററുകൾ 

ന്യൂഡൽഹി:    മുതിർന്ന നേതാവ് എൽ.കെ.അഡ്വാനിയെ രാഷ്ട്രപതി സ്ഥാനാർഥിയാക്കണമെന്ന ആവശ്യവുമായി  തലസ്ഥാന നഗരത്തിൽ വ്യാപക   പോസ്റ്ററുകൾ. 
ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള കേന്ദ്ര പാർലമെന്ററി ബോർഡ് യോഗം  നാളെ  ചേരാനിരിക്കെയാണ് പോസ്റ്ററുകളുടെ വരവ്. , രാഷ്ട്രപതി സ്ഥാനാർഥിത്വ വിഷയത്തിൽ ബിജെപി സമിതിയിലെ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്ങും വെങ്കയ്യ നായിഡുവും പാർട്ടി മാർഗദർശകമണ്ഡൽ അംഗങ്ങളായ എൽ.കെ.അഡ്വാനി, മുരളീമനോഹർ ജോഷി എന്നിവരുമായി വെള്ളിയാഴ്ച നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നില്ല..

രാഷ്ട്രപതി സ്ഥാനത്തേക്ക് അനുയോജ്യ സ്ഥാനാർഥിയെ നിർദേശിക്കാൻ ഇരുവരും തയാറാകാത്തതു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തന്ത്രങ്ങൾക്കു തിരിച്ചടിയായി. സമിതിയുടെ ഭാഗത്തുനിന്നു പരിഗണിക്കുന്ന പേരുകൾ ഇവരുടെ മുന്നിലും അവതരിപ്പിച്ചില്ല. മുതിർന്ന നേതാക്കളെ ഒഴിവാക്കാനായി അവരെക്കൊണ്ടു തന്നെ ചില പേരുകൾ ശുപാർശ ചെയ്യിക്കാനായിരുന്നു സമിതിയുടെ ശ്രമം.

അന്തിമ തീരുമാനമെടുക്കുന്ന പാർലമെന്ററി ബോർഡിൽ അഡ്വാനിയും ജോഷിയും അംഗങ്ങളല്ല. കർഷക നേതാവ് അശോക തൻവറിന്റെ പേരിലാണു നഗരത്തിലെങ്ങും അഡ്വാനി അനുകൂല പോസ്റ്ററുകൾ നിറഞ്ഞത്.  


LATEST NEWS