അ​ഗ​സ്റ്റ വെ​സ്റ്റ്ലാ​ന്‍​ഡ് കേസ്: എ​സ്.​പി ത്യാ​ഗിക്ക് ജാമ്യം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അ​ഗ​സ്റ്റ വെ​സ്റ്റ്ലാ​ന്‍​ഡ് കേസ്: എ​സ്.​പി ത്യാ​ഗിക്ക് ജാമ്യം

ന്യൂ​ഡ​ല്‍​ഹി: അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്ടര്‍ അഴിമതി കേസില്‍ മുന്‍ വ്യോമസേന മേധാവി എസ്.പി ത്യാഗി ഉള്‍പ്പടെയുള്ളവര്‍ക്ക് ഡ​ല്‍​ഹി പാ​ട്യാ​ല ഹൗ​സ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ബോണ്ടിലാണ് ജാമ്യം. 

34 പ്രതികള്‍ ഉള്‍പ്പെട്ട കറ്റപത്രമാണ് കോടതി ഇന്ന് പരിഗണിച്ചത്. പ്രതികള്‍ എല്ലാവരും കോടതിയില്‍ ഹാജറാകാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലൂം അഗസ്റ്റ വെസ്റ്റലന്‍ഡ് പ്രതിനിധികള്‍ അടക്കമുള്ള വിദേശികള്‍ കോടതിയില്‍ ഹാജറാകാതിരുന്നതിനെ തുടര്‍ന്ന് കേസ് ഡിസംബര്‍ 18 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

2007ല്‍ ​യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് രാ​ഷ്ട്ര​പ​തി​യും പ്ര​ധാ​ന​മ​ന്ത്രി​യും അ​ട​ക്ക​മു​ള്ള​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ആ​ഡം​ബ​ര ഹെ​ലി​കോ​പ്ട​റു​ക​ള്‍ വാ​ങ്ങാ​ന്‍ ഇ​റ്റാ​ലി​യ​ന്‍ ക​ന്പ​നി​യു​മാ​യി ക​രാ​ര്‍ ഒ​പ്പി​ട്ട​ത്. 12 ഹെ​ലി​കോ​പ്ട​റു​ക​ള്‍ വാ​ങ്ങാ​നാ​യി​രു​ന്നു ധാ​ര​ണ. കരാറില്‍ സര്‍ക്കാറിന് 2666 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന കേസിനെ തുടര്‍ന്ന് 2013 ല്‍ കരാര്‍ റദ്ദാക്കിയിരുന്നു.


LATEST NEWS