എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് പ​റ​ന്നു​യ​രു​ന്ന​തി​നി​ടെ മ​തി​ലി​ൽ ഇ​ടി​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് പ​റ​ന്നു​യ​രു​ന്ന​തി​നി​ടെ മ​തി​ലി​ൽ ഇ​ടി​ച്ചു

ചെന്നൈ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറന്നുയരുന്നതിനിടെ വിമാനത്താവളത്തിന്റെ മതിലിടിച്ച് തകർത്തു. 136 യാ​ത്ര​ക്കാ​രു​മാ​യി തൃ​ശി​നാ​പ്പ​ള്ളി​യി​ൽ നി​ന്നും ദു​ബാ​യി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ചു​റ്റു​മ​തി​ലി​ൽ ഇ​ടി​ച്ച​ത്.

വെള്ളിയാഴ്ച പുലര്‍ച്ച 1.20 ഓടെയാണ് സംഭവം. വിമാനത്തിന്റെ പിൻ ചക്രങ്ങളാണ് മതിലിൽ ഇടിച്ചത്. ഇടിയില്‍ മതിലിന്റെ ഒരു ഭാഗം തകര്‍ന്നതിനൊപ്പം വിമാനത്താവളത്തിലെ ആന്റിനയും മറ്റു ഉപകരണങ്ങളും തകര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ വിമാനത്താവള അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പൈലറ്റിനെയടക്കം ചോദ്യം ചെയ്ത് വരികയാണ്. യാത്രക്കാരെ ദുബായിലേക്ക് എത്തിക്കാനായി മറ്റൊരു വിമാനം സജ്ജീകരിച്ച് നല്‍കിയതായി എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.