വായു മലിനീകരണവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ ബാധിച്ച് 2017ല്‍ മാത്രം ഇന്ത്യയില്‍ മരിച്ചിരിക്കുന്നത് 12.4 ലക്ഷം പേരെന്ന് പഠന റിപ്പോര്‍ട്ട്;  മലിനീകരണ സംബന്ധമായ കൂടുതല്‍ വിവരങ്ങളിലേയ്ക്ക് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വായു മലിനീകരണവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ ബാധിച്ച് 2017ല്‍ മാത്രം ഇന്ത്യയില്‍ മരിച്ചിരിക്കുന്നത് 12.4 ലക്ഷം പേരെന്ന് പഠന റിപ്പോര്‍ട്ട്;  മലിനീകരണ സംബന്ധമായ കൂടുതല്‍ വിവരങ്ങളിലേയ്ക്ക് 

വായു മലിനീകരണം മൂലം ദിനംപ്രതി എന്തൊക്കെ രോഗങ്ങളാണ് നമ്മളില്‍ ഓരോരിത്തരിലും കണ്ട് വരുന്നത്. അതിനാല്‍ തന്നെ വായു മലിനീകരണവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ ബാധിച്ച് 2017ല്‍ മാത്രം ഇന്ത്യയില്‍ മരിച്ചത് 12.4 ലക്ഷം പേരെന്ന് പഠന റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നു. ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2017ല്‍ ഇന്ത്യയിലുണ്ടായ ആകെ മരണങ്ങളില്‍ എട്ടില്‍ ഒന്നും വായു മലിനീകരണത്തിന്റെ ഫലമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.മലിനീകരണം അമിതമായാല്‍ ജീവന്‍ പോലും നഷ്ടമാവുമെന്ന് മനസിലായല്ലോ,എങ്കിലും ഇതിന് അറുതി വരുമോ എന്ന് ഇപ്പോഴും അറിയില്ല. കാരണം മറ്റൊന്നുമല്ല, നമ്മളൊക്കെ തന്നെയാണ് ഇത്തരത്തില്‍ വായു മലിനീകരണം സൃഷ്ടിക്കുന്നത്. ഫാക്ടറികളിലും നിന്നുമുളള പുകകള്‍, അമിതമായി നിരക്കുകളില്‍ ഏറി വരുന്ന വാഹന പുക. ഇതൊക്കെ ശ്വസിച്ചാല്‍ തന്നെ മതി അധികം വൈകാതെ മരണത്തിലേയ്ക്ക് അടുക്കാന്‍. 

മാത്രമല്ല, ഇവിടെ, പുകയില ഉപയോഗത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങളേക്കാള്‍ കൂടുതലാണ് വായു മലിനീകരണത്തിലൂടെ ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടിലെ കണക്കുകളില്‍ നിന്ന് വ്യക്തമാണ്. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഏറ്റവും മലിനമായ അന്തരീക്ഷം ഡല്‍ഹിയിലേതാണ്. ഉത്തര്‍പ്രദേശും ഹരിയാണയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ മലിനീകരണതോതിന്റെ രംഗത്ത് തുടരുകയാണ്. മറ്റിടങ്ങളേക്കാള്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളാണ് വായു മലിനീകരണത്തില്‍  മുന്‍പന്തിയിലുള്ളത്. മാത്രമല്ല, ഇത്തരത്തിലുണ്ടാകുന്ന അമിതമായ വായു മലിനീകരണം അഥവാ അന്തരീക്ഷ മലിനീകരണം മനുഷ്യന്റേയും ഭൂമിയിലെ മറ്റു ജീവജാലങ്ങളുടേയും നിലനില്‍പ്പിന് തന്നെ ഇത് ഭീഷണിയാകാനിടയുണ്ട്. പ്രകൃതിയിലെ മനുഷ്യരുടെ ഇടപെടല്‍ മൂലവും മറ്റ് നൈസര്‍ഗികമായ കാരണങ്ങളാലും അന്തരീക്ഷ മലിനീകരണം സംഭവിയ്ക്കുന്നു.  ഭൗമോപരിതലത്തിനു സമീപത്തുള്ള അന്തരീക്ഷപാളിയായ ട്രോപോസ്ഫിയറിലാണ് സാധാരണയായി വിഷവാതകങ്ങള്‍ ലയിക്കുന്നത്.ഗാര്‍ഹിക മലിനീകരണവും നഗരങ്ങളിലെ മോശമായ അന്തരീക്ഷ സ്ഥിതിയുമാണ് 2008 ലെ ബ്ലാക്ക്സ്മിത് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന എന്‍ ജി ഒ യുടെ ലോക മലിന ഇടങ്ങളുടെ പ്രസിദ്ധീകരണത്തില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ ഗുരുതര പ്രശ്‌നങ്ങളായി ചൂണ്ടി കാണിയ്ക്കുന്നത്.

2014 ലെ ലോകാരോഗ്യ സംഘടനയുടെ പ്രസിദ്ധീകരണ പ്രകാരം 2012 ല്‍ 70 ദശ ലക്ഷം ആളുകളുടെ മരണത്തിന് അന്തരീക്ഷ മലിനീകരണം കാരണമായി വര്‍ത്തിച്ചിട്ടുള്ളതായി പറയുന്നു. അന്താരാഷ്ട ഊര്‍ജ ഏജന്‍സിയും ഇതിനെ ശരിവയ്ക്കുന്നുണ്ട്. അതായത്, വായു മലിനീകരണത്തിന്റെ ഫലമായി 2017ല്‍ ഉത്തര്‍പ്രദേശില്‍ 2,60,028 പേരാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ 1,08,038ഉം ബിഹാറില്‍ 96,967ഉം പേര്‍ മരിച്ചിരിക്കുന്നു. 4.8 ലക്ഷം പേര്‍ വീടുകളിലെ മലിനീകരണത്തിലൂടെയും 6.7 ലക്ഷം പേര്‍ പുറമേ നിന്നുള്ള മലിന വായു ശ്വസിച്ചതിലൂടെയുമാണ് മരിച്ചിരിക്കുന്നത്. കൂടാതെ, ഇതേവര്‍ഷം ഇന്ത്യയിലെ 77 ശതമാനം ആളുകള്‍ക്കും മലിന വായു ശ്വസിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.വായു മലിനീകരണത്തിന്റെ തോത് അനുവദനീയമായ അളവിലേക്ക് കുറയ്ക്കാനായാല്‍ ഇന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 1.7 വര്‍ഷമെങ്കിലും കൂട്ടാനാകുമെന്ന കണ്ടെത്തലും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അതിനാല്‍, വായുമലിനീകരണത്തിന്റെ ഫലമായി 2017ല്‍ മരണപ്പെട്ടതില്‍ പകുതിയിലേറെപ്പേര്‍ക്കും 70 വയസില്‍ താഴെയാണ് പ്രായം വരുന്നത്. ലോക ജനസംഖ്യയുടെ 18 ശതമാനവും ഇന്ത്യയിലേതാണ്. എന്നാല്‍, വായുമലിനീകരണം മൂലം ലോകത്തുണ്ടാകുണ്ടാകുന്ന 26 ശതമാനം അകാല മരണവും സംഭവിക്കുന്നത് ഇന്ത്യയിലാണ്.പുകവലിയേക്കാള്‍ ഗുരുതര പ്രശ്നങ്ങള്‍ വായുമലിനീകരണം മൂലമുണ്ടാകുന്നുവെന്ന് പഠനം തെളിയിക്കുന്നു. അതായത്, ഇന്ത്യയില്‍ എട്ടിലൊരാള്‍ മരിക്കുന്നത് മലിനമായ വായു ശ്വസിക്കുന്നതു മൂലമാണ്. 

വായു മലിനീകരണം മൂലം ചെറു പ്രായത്തില്‍ തന്നെയുള്ള മരണനിരക്കും രോഗബാധയും ആഗോളതലത്തില്‍ 26 ശതമാനമാണെങ്കില്‍ ഇന്ത്യയില്‍ അത് 18 ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.മരണം, രോഗബാധ, ആയുര്‍ ദൈര്‍ഘ്യം കുറയുക തുടങ്ങിയ പ്രശ്നങ്ങള്‍ വായു മലിനീകരണവുമായി ബന്ധപ്പെടുന്നു. 2017ല്‍ ഇന്ത്യയില്‍ 70വയസിനു താഴെ മരിച്ച 12.4 ലക്ഷം പേരില്‍ പകുതിയോളം മരണവും വായു മലിനീകരണം മൂലമാണ്. വായുമലിനീകരണ തോത് അല്‍പ്പം കുറയുകയാണെങ്കില്‍ ഇന്ത്യയിലെ ആയുര്‍ദൈര്‍ഘ്യം നിലവിലുള്ളതിനേക്കാള്‍ 1.7വര്‍ഷം കൂടുമെന്നും റിപ്പോര്‍ട്ട് പറയുന്നു.ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് വായു മലിനീകരണത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. പുകവലി എന്ന ദുശ്ശീലം വലിയൊരളവുവരെ കുറക്കാന്‍ ഇന്ത്യക്കായെങ്കിലും മലിന വായു മൂലം ശ്വാസകോശ രോഗങ്ങള്‍ നിലനില്‍ക്കുകയാണ്. വായു മലിനീകരണം ഏറ്റവും മോശമായ 15 സിറ്റികളില്‍ 14ഉം ഇന്ത്യയിലാണെന്ന് ഡബ്ല്യു.എച്ച്.ഒയുടെ കണക്ക് പറയുന്നു.

വായൂമലിനീകരണത്തില്‍ ഏറ്റവും കൂടിയ ഗതാഗത വായൂമലിനീകരണം ഹൃദയത്തിന് നല്ലതല്ല. ഉയര്‍ന്ന തോതിലെ വായൂമലിനീകരണം പലവിധ ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കുമെന്ന് അനവധി പഠനങ്ങള്‍ ഇതിനോടകം തെളിയിച്ച് കഴിഞ്ഞിട്ടുളളതാണ്. ഹൃദയത്തിന്റെ വലത്തെ അറയ്ക്കും അത് ദോഷം ചെയ്യുന്നു എന്ന് അമേരിക്കന്‍ തൊറാസിക് സൊസൈററിയുടെ അമേരിക്കന്‍ ജേണല്‍ ഓഫ് റെസ്പിരേറ്ററി ആന്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.ഗതാഗത സംബന്ധമായ വായൂമലിനീകരണത്തിലെ നൈട്രജന്‍ ഡൈയോക്‌സൈഡാണ് പ്രധാന വില്ലന്‍. ഹൃദയത്തിന്റെ വലത്തെ അറയുടെ വലിപ്പവും അതിന്റെ വ്യാപ്തവും വര്‍ദ്ധിപ്പിക്കുന്നതില്‍  നൈട്രജന്‍ ഓക്‌സൈഡിന് ബന്ധമുണ്ടെന്ന് ഈ പഠനത്തിലൂടെയാണ് ആദ്യമായി തെളിയുന്നത്. ഹൃദയ തകരാറുകള്‍ വര്‍ദ്ധിപ്പിക്കാനും ഹൃദയാഘാതമുണ്ടാക്കാനും റൈറ്റ് വെന്‍ട്രികുലര്‍ മാസ് കാരണമാകുന്നു.പലതരം നൈട്രജന്‍ ഓക്‌സൈഡുകളിലൊന്നായ നെട്രജന്‍ ഡൈയോക്‌സൈഡ് ഒരു വിഷവാതകമാണ്. വാഹനങ്ങളിലേതടക്കമുള്ള ആന്തരിക ദഹന യന്ത്രങ്ങളിലെ പെട്രോളിയം ഉത്പന്നങ്ങളുടെ ദഹനത്തിലൂടെയാണ് ഇത് പ്രധാനമായും പുറന്തള്ളപ്പെടുന്നത്. വായൂമലിനീകരണത്തില്‍ പ്രധാന പങ്ക് ഇതിനുണ്ട്.