വായൂ മലിനീകരണത്തില്‍ ഇന്ത്യയില്‍  പൊലിഞ്ഞത് പന്ത്രണ്ട് ലക്ഷം ജീവനുകള്‍; ഞെട്ടിക്കുന്ന സര്‍വ്വേ വിവരങ്ങള്‍ പുറത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വായൂ മലിനീകരണത്തില്‍ ഇന്ത്യയില്‍  പൊലിഞ്ഞത് പന്ത്രണ്ട് ലക്ഷം ജീവനുകള്‍; ഞെട്ടിക്കുന്ന സര്‍വ്വേ വിവരങ്ങള്‍ പുറത്ത്

എത്രയൊക്കെ വാര്‍ത്തകള്‍ വന്നാലും എത്രതന്നെ ബോധവല്‍ക്കരിച്ചാലും എണ്ണിയാല്‍ തീരാത്തത്ര നിയന്ത്രണങ്ങള്‍ കൊണ്ട് വാന്നാലും മാറ്റമില്ലാത തുടരുന്ന അന്തരീക്ഷ മലിനീകരണം ഇന്ത്യയെ നാശത്തിലേക്ക് നയിക്കുകയാണ്. അന്തരീക്ഷ മലിനീകരണം കാരണം 2017ല്‍ ഇന്ത്യയില്‍ ഏകദേശം പന്ത്രണ്ട് ലക്ഷം ആളുകൾ വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ട് മരിച്ചിട്ടുണ്ട് എന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് കൊണ്ട് വന്നിരിക്കയാണ് ഗ്ലോബൽ എയർ 2019′

 

റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഇന്ത്യയില്‍ വായൂ മലിനീകരണം എത്രത്തോളം ഭീകരമായ അവസ്ഥയില്‍ ആണെന്നും ഈ അവസ്ഥ തുടര്‍ന്നാല്‍ സ്ഥിതി എത്രത്തോളം ഭീകരമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2017 ൽ ലോകത്താകെ അഞ്ച് മില്യൺ ആളുകൾ വായുമലിനീകരണം മൂലം മരിച്ചു എന്നാണ് റിപ്പോർട്ട് തെളിയിക്കുന്നത്. ഇന്ത്യയിലും ചൈനയിലുമാണ് സ്ഥിതി ഏറ്റവും രൂക്ഷം. ഈ രണ്ട് രാജ്യങ്ങളിലും കൊല്ലപ്പെട്ടവരുടെ എണ്ണം കൂട്ടിയാൽ ആഗോള തലത്തിൽ ആകെ കൊല്ലപ്പെട്ടവരുടെ പകുതിയിലേറെ വരും. യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൽത്ത് എഫ്ഫക്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്(HEI) ആണ് പഠന ഫലനങ്ങൾ പുറത്ത് വിട്ടത്.

 

ഇന്ത്യയിൽ മറ്റ് ആരോഗ്യപ്രശ്ങ്ങളെക്കാളൊക്കെ വലിയ പ്രശ്‌നമാണ് വായുമലിനീകരണം എന്നാണ് പഠനം കണ്ടെത്തുന്നത്. പുകവലിയേക്കാൾ കൂടുതൽ ആളുകളെ കൊല്ലുന്നത് നഗരത്തിലെ വായുമലിനീകരണമാണ്. ശ്വാസകോശാർബുദം, ഹൃദയാഘാതം, മറ്റ് ശ്വാസകോശ രോഗങ്ങൾ എന്നിവയുടെയെല്ലാം മുഖ്യകാരണം വായുമലിനീകരമാണെന്നും പഠനം സ്ഥാപിക്കുന്നുണ്ട്. അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന വായുമലിനീകരണം മൂലം ആയുർദൈർഖ്യം ആഗോളതലത്തിൽ 20 മാസം കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇന്ത്യയിലെ അവസ്ഥ കുറച്ച് കൂടി രൂക്ഷമാണ്. ഇതേ അവസ്ഥ തുടരുകയാണെങ്കിൽ ആയുർദൈർഖ്യംഏകദേശം രണ്ടര വർഷത്തോളം കുറഞ്ഞേക്കും. പ്രധാനമന്ത്രിയുടെ ഉജ്ജ്വല യോജന, എൽ പി ജി പ്രോഗ്രാം, സ്വച്ച് ഭാരത് മുതലായവയൊക്കെ ഇപ്പോഴത്തെ അവസ്ഥയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തിയേക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് പ്രത്യാശിക്കുന്നുണ്ട്.