രാഹുലിന് പിന്നാലെ എ കെ ആന്റണി കോൺഗ്രസ് ഉപാധ്യക്ഷപദവിയിലേക്ക് എത്തുമെന്ന് സൂചന

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാഹുലിന് പിന്നാലെ എ കെ ആന്റണി കോൺഗ്രസ് ഉപാധ്യക്ഷപദവിയിലേക്ക് എത്തുമെന്ന് സൂചന

രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനാകുന്നതിനു പിന്നാലെ മുതിർന്ന പ്രവർത്തകസമിതിയംഗം എ.കെ.ആന്റണി കോൺഗ്രസ് വൈസ് പ്രസിഡന്റായേക്കുമെന്ന് സൂചന. അനാരോഗ്യം കാരണം സോണിയ ഗാന്ധി തിരക്കുകളിൽനിന്നു പിൻവാങ്ങുമ്പോൾ രാഹുലിനു മാർഗനിർദേശം നൽകാൻ ഒരു മുതിർന്ന നേതാവ് കൂടെയുണ്ടാകണമെന്ന വാദം പാർട്ടിക്കുള്ളിലുണ്ട്. ഈ സാഹചര്യത്തിലാണ് എ കെ ആന്റണിയുടെ പേര് ഉയർന്നു കേൾക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഇനിയും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഇപ്പോൾ രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത യുവാക്കളാണ് ഓഫിസിന്റെ അമരത്ത്. അധ്യക്ഷനാകുന്നതോടെ ഓഫിസിനു ‘രാഷ്ട്രീയ കാര്യക്ഷമത’ ഉറപ്പാക്കേണ്ടതുമുണ്ട്. രാഹുലിനു മാർഗനിർദേശം നൽകാൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് വർഷങ്ങൾക്കു മുൻപുതന്നെ സന്നദ്ധത ‌പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഇപ്പോൾ മൻമോഹന്റെ ആരോഗ്യസ്ഥിതിയും മോശമാണ്. 

അതേ സമയം പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ സമയക്രമം അംഗീകരിക്കാൻ കോൺഗ്രസ് പ്രവർത്തകസമിതി നാളെ ചേരും. എഐസിസി ആസ്ഥാനത്തു 10.30നു ചേരുന്ന യോഗത്തിൽ പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി അധ്യക്ഷത വഹിക്കും.


LATEST NEWS